Asianet News MalayalamAsianet News Malayalam

Tonga Tsunami : ടോംഗയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; ആഞ്ഞടിച്ച് കൂറ്റന്‍ സുനാമിത്തിരകള്‍, വീഡിയോ

തീരപ്രദേശങ്ങളിലെ വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും കൂറ്റന്‍ തിരമാലകള്‍ അടിച്ചുകയറി. മുന്നറിയിപ്പ് ലഭിച്ചതിനാല്‍ ആളുകള്‍ ഉയരമുള്ള സ്ഥലങ്ങളിലേക്ക് മാറി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 

Tsunami erupts in Tonga After Volcano blast
Author
Tonga, First Published Jan 16, 2022, 5:51 PM IST

മുദ്രാന്തര്‍ഭാഗത്ത് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ (Volcano explode)  തുടര്‍ന്ന് ദ്വീപ് രാഷ്ട്രമായ ടോംഗയില്‍ (Tonga) സുനാമി(Tsunami). തീരപ്രദേശത്തെ ആളുകളോട് മാറിത്താമസിക്കാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. സ്‌ഫോടനത്തിന് പിന്നാലെ ദ്വീപിന് സമീപത്തെ പ്രദേശങ്ങളിലും അയല്‍രാജ്യമായ ജപ്പാനിലെ അമാമി, തോകറ ദ്വീപുകള്‍, ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരങ്ങള്‍, ടാസ്മാനിയ. ന്യൂസിലാന്‍ഡ്, യുഎസിലെ ചിലഭാഗങ്ങള്‍ എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ട്. 

 

തീരപ്രദേശങ്ങളിലെ വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും കൂറ്റന്‍ തിരമാലകള്‍ അടിച്ചുകയറി. മുന്നറിയിപ്പ് ലഭിച്ചതിനാല്‍ ആളുകള്‍ ഉയരമുള്ള സ്ഥലങ്ങളിലേക്ക് മാറി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമിത്തിരകള്‍ കരയിലേക്ക് ശക്തിയോടെ എത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടോംഗയിലെ ഫൊനുവാഫോ ദ്വീപിന് 30 കിലോമീറ്റര്‍ അകലെയുളഅള ഹുംഗടോംഗ ഹാപായ് അഗ്നിപര്‍വതമാണ് ശനിയാഴ്ച പൊട്ടിത്തെറിച്ചത്.

 

 

മൂന്ന് ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും വലിയ സ്‌ഫോടനമാണിത്. വെള്ളിയാഴ്ചയും സ്‌ഫോടനമുണ്ടായിരുന്നു. അതിനേക്കാള്‍ ഏഴുമടങ്ങ് ശക്തിയേറിയ സ്‌ഫോടനമാണ് ശനിയാഴ്ചയുണ്ടായത്. അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പുകയും പൊടിയും 20കിലോമീറ്ററിലേറെയുള്ള പ്രദേശങ്ങളിലേക്ക് വ്യാപിച്ചു.

 

 

Follow Us:
Download App:
  • android
  • ios