Asianet News MalayalamAsianet News Malayalam

276 കിലോ തൂക്കം, ടോക്കിയോയിൽ ലേലത്തിന് വിറ്റ ഒരൊറ്റ അയലയുടെ വില 12 കോടി രൂപ

ടോക്കിയോയിലെ ടുയോസ്വോ മത്സ്യ മാർക്കറ്റിലാണ് 278 കിലോഗ്രാം ഭാരമുള്ള അയല ലേലത്തിന് വച്ചത്. പുതുവത്സരത്തിന് ശേഷം മാർക്കറ്റിൽ ആദ്യമായി നടക്കുന്ന ലേലമാണിത്. 

Tuna Sells For 12 crore in Tokyo
Author
Tokyo, First Published Jan 6, 2020, 2:01 PM IST

ടോക്കിയോ: ലോകമെമ്പാടുമുള്ളവരുടെ ഇഷ്ട മീൻ വിഭവമാണ് അയല. മലയാളികൾക്ക് വളരെ വലുപ്പം കുറഞ്ഞ അയല മീനിനെ കണ്ടാണ് പരിചയം. എന്നാൽ, നോര്‍ത്ത് ജപ്പാനിലെ ടോക്കിയോയിൽ കഴിഞ്ഞ ദിവസം കടലിൽനിന്ന് പിടിച്ചത് 278 കിലോഗ്രാം ഭാരമുള്ള അയലയാണ്. ഇതിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ഭക്ഷണ പ്രേമികൾ. 

1.8 മില്ല്യൻ ഡോളർ (ഏകദേശം 12,85,89,634.45 കോടി രൂപ) ആണ് ബ്ലൂഫിൻ അയലയുടെ വില. ഇത്രയും രൂപ മുടക്കി ആരെങ്കിലും മീൻ വാങ്ങിക്കുമോ എന്നായിരിക്കുമല്ലേ?. വാങ്ങിക്കും, ജപ്പാനിലെ പ്രശസ്ത ഷെഫ് ആയ കിയോഷി കിമുര ആണ് ഏകദേശം 12 കോടി രൂപ മുടക്കി മീൻ സ്വന്തമാക്കിയത്.

Tuna Sells For 12 crore in Tokyo

ഒരു കിലോയ്ക്ക് 6,500 ഡോളർ (ഏകദേശം 4,68,191.75) ആണ് വില. ടോക്കിയോയിലെ ടുയോസ്വോ മത്സ്യ മാർക്കറ്റിലാണ് 278 കിലോഗ്രാം ഭാരമുള്ള അയല ലേലത്തിന് വച്ചത്. പുതുവത്സരത്തിന് ശേഷം മാർക്കറ്റിൽ ആദ്യമായി നടക്കുന്ന ലേലമാണിത്.

Tuna Sells For 12 crore in Tokyo

പ്രമുഖ ജാപ്പനീസ് സുഷീ ചെയിൻ റെസ്റ്റോറന്റിന്റെ ഉടമ കൂടിയായ കിയോഷി കിമുര ഞായറാഴ്ചയാണ് മാർക്കറ്റിലെത്തി മീൻ വാങ്ങിച്ചത്.

Tuna Sells For 12 crore in Tokyo

Follow Us:
Download App:
  • android
  • ios