Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ദക്ഷിണാഫ്രിക്കയില്‍ രണ്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് ശ്വാസന പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞതായി ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

two years old baby died in south africa
Author
Cape Town, First Published May 21, 2020, 7:42 PM IST

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു. അമ്മ കൊവിഡ് ബാധിത ആയിരുന്നുവെന്നും കുഞ്ഞിന്റെ സാമ്പിൾ പരിശോധിച്ചപ്പോള്‍ രോഗബാധ കണ്ടെത്തിയതായും ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി ഡോ. സ്വെലി മഖൈസ് അറിയിച്ചു. 

ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് ശ്വാസന പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞതായി ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 'കൊവിഡുമായി ബന്ധപ്പെട്ട് ആദ്യത്തെ നവജാതശിശു മരണനിരക്ക് ഞങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിന് രണ്ട് ദിവസം മാത്രമായിരുന്നു പ്രായം. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കുഞ്ഞിനുണ്ടായിരുന്നു. ജനിച്ചയുടന്‍ വെന്റിലേറ്ററിന്റെ സഹായം നല്‍കിയിരുന്നു,' സ്വെലി മഖൈസ് പറഞ്ഞു.

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ ബാധിതരിലൊരാളായിരുന്നു ഈ കുഞ്ഞ്. അതേസമയം, 18,003 പേരാണ് ദക്ഷിണാഫ്രിക്കയില്‍ രോ​ഗിബാധിതരായി ഉള്ളതെന്നാണ് റിപ്പോർട്ട്. ഇതുവരെ 339 പേരാണ് മരിച്ചത്.

Read Also: കോട്ടയത്തെ രണ്ട് വയസുകാരൻ കൊവിഡ് മുക്തനായി; ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു വിദേശി കൂടി മരിച്ചു

Follow Us:
Download App:
  • android
  • ios