ചില പ്രദേശങ്ങളില്‍ ഡെല്‍റ്റ വകഭേദം വര്‍ധിക്കുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്റ് ഡയറക്ടര്‍ റോച്ചെല്ലെ വാലന്‍സ്‌കി പറഞ്ഞു. രോഗവ്യാപനം വര്‍ധിച്ചതിനാല്‍ വാഷിങ്ടണില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. 

വാഷിങ്ടണ്‍: കൊവിഡ് 19 പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യുഎസ്. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈ റിസ്‌ക് മേഖലകളില്‍ വാക്‌സിന്‍ സ്വീകരിച്ചവരടക്കം മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

വാക്‌സിനേഷന്‍ നടപടി കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 20 ലക്ഷം വരുന്ന ഫെഡറല്‍ വര്‍ക്കേഴ്‌സിന് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ചില പ്രദേശങ്ങളില്‍ ഡെല്‍റ്റ വകഭേദം വര്‍ധിക്കുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്റ് ഡയറക്ടര്‍ റോച്ചെല്ലെ വാലന്‍സ്‌കി പറഞ്ഞു.

രോഗവ്യാപനം വര്‍ധിച്ചതിനാല്‍ വാഷിങ്ടണില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 63 ശതമാനം പ്രദേശങ്ങളും രോഗവ്യാപന സാധ്യതയുള്ളതാണ്. അമേരിക്കയില്‍ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 60 ശതമാനത്തിലധികം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. വാക്‌സിനേഷന്‍ വര്‍ധിക്കുകയും രോഗവ്യാപനം കുറയുകയും ചെയ്തതോടെയാണ് മാസ്‌ക് നിര്‍ബന്ധമല്ലാതാക്കിയത്. എന്നാല്‍ ഡെല്‍റ്റ വകഭേദം പിടിമുറുക്കമെന്ന ആശങ്കയെ തുടര്‍ന്നാണ് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona