Asianet News MalayalamAsianet News Malayalam

ചാള്‍സ് രാജകുമാരന് കൊറോണ ഭേദമായത് ആയുഷ് മരുന്ന് ഉപയോഗിച്ചല്ല; കേന്ദ്രമന്ത്രിയുടെ വാദം തള്ളി ബ്രിട്ടന്‍

കേന്ദ്ര മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും ചാള്‍സ് രാജകുമാരന്‍ യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വിസിന്‍റെ നിര്‍ദ്ദേശാനുസരണമുള്ള ചികിത്സയാണ് സ്വീകരിച്ചതെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കി.

uk prince charles office denies coronavirus ayurvedic medicine
Author
London, First Published Apr 5, 2020, 8:28 AM IST

ലണ്ടന്‍: ബ്രിട്ടീഷ് കിരീടവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് 19 രോഗം ഭേദമായത് ആയുഷ് മരുന്ന് ഉപയോഗിച്ചിട്ടല്ലെവന്ന് അദ്ദേഹത്തിന്‍റെ ഓഫീസ്. ചാള്‍സ് രാജകുമാരന് കൊവിഡ് മാറിയത് ദക്ഷിണേന്ത്യയില്‍ നിന്നുമുള്ള ആയുര്‍വേദ, ഹോമിയോപ്പതി മരുന്നുകള്‍ ഉപയോഗിച്ചിട്ടാണെന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന്‍റെ വാദം ചാള്‍സിന്‍റെ ഓഫീസ് തള്ളി.

ബെംഗളൂരുവില്‍ ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്ന ഐസക്ക് മത്തായിയുടെ ആയുര്‍വേദം, ഹോമിയോപ്പതി ചികിത്സയിലൂടെ ആണ് ചാള്‍സ് രാജകുമാരന്‍റെ രേഗം മാറിയത് എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാല്‍ ഈ പ്രസ്താവന തെറ്റാണെന്നും ചാള്‍സ് രാജകുമാരന്‍ യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വിസിന്‍റെ നിര്‍ദ്ദേശാനുസരണമുള്ള ചികിത്സയാണ് സ്വീകരിച്ചതെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് തങ്ങള്‍ക്കയച്ച ഇ മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കിയതായി  ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇതിന് പിന്നാലെ താന്‍ പറഞ്ഞത് ബെംഗളൂരുവില്‍ ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്ന ഐസക്ക് മത്തായി തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞ കാര്യങ്ങള്‍ മാത്രമാണെന്ന് മന്ത്രി പ്രതികരിച്ചു. ആയുര്‍വേദം ഒരു പ്രതിരോധ മരുന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ആയുര്‍വേദത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ വൈറസിനെ ചികിത്സിക്കാന്‍ നൂറിലേറെ ആയുര്‍വേദ ചികിത്സാ ഫോര്‍മുലകള്‍ ഞങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളത് പരിശോധിച്ച് ഇതില്‍ ശാസ്ത്രീയമായ സാധുതയുള്ള ഫോര്‍മുല ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios