ഉക്രൈന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 30 ശതമാനത്തിലേറെ വോട്ടുകള്‍ നേടി ആദ്യഘട്ട മത്സരത്തില്‍ വിജയിച്ചിരിക്കുകയാണ് വ്ലാഡിമര്‍ സെലന്‍സ്കി. 

ഉക്രൈന്‍: ടിവി സീരീസുകളില്‍ കൊമേഡിയനായി. യഥാര്‍ത്ഥ ജീവിതത്തില്‍ നായകനും! വ്ലാഡിമര്‍ സെലന്‍സ്കി എന്ന ഉക്രൈന്‍ കൊമേഡിയന്‍റെ ജീവിതത്തില്‍ സിനിമയെ വെല്ലുന്ന നാടകീയത. ടെലിവിഷന്‍ സീരീസുകളില്‍ പ്രസിഡന്‍റായി അഭിനയിച്ച സെലന്‍സ്കി ഉക്രൈന്‍റെ പ്രസിഡന്‍റ് പദത്തിനരികെ എത്തിയിരിക്കുകയാണ്. ഉക്രൈന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 30 ശതമാനത്തിലേറെ വോട്ടുകള്‍ നേടി ആദ്യഘട്ട മത്സരത്തില്‍ വിജയിച്ചിരിക്കുകയാണ് വ്ലാഡിമര്‍ സെലന്‍സ്കി. 

ഉക്രൈനില്‍ ഔദ്യോ​ഗിക പദവിയിലുള്ള പെട്രൊ പൊറൊഷെന്‍കോയ്ക്കെതിരെ മത്സരിക്കുന്ന വ്ലാഡിമറിന്‍റെ ഭൂരിപക്ഷത്തെ മറികടക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ഇതാദ്യമായാണ് പ്രൊ-ക്രെമിലിന്‍ സ്ഥാനാര്‍ത്ഥിയില്ലാതെ ഉക്രൈനില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.