Asianet News MalayalamAsianet News Malayalam

ഡിസംബറില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചേക്കുമെന്ന് അമേരിക്ക

ഫൈസഫും ബയോന്‍ടെകും കൊവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി എഫ്ഡിഎയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
 

US could begin COVID-19 vaccinations by December 11, report
Author
Washington D.C., First Published Nov 22, 2020, 11:43 PM IST

വാഷിങ്ടണ്‍: ഡിസംബര്‍ മധ്യത്തോടെ കൊവിഡിനെതിരെയുള്ള വാക്‌സിന്റെ ആദ്യ ഡോസ് നല്‍കുന്നത് ആംഭിച്ചേക്കുമെന്ന് അമേരിക്ക. യുഎസ് ഗവണ്‍മെന്റ് കൊറോണവൈറസ് വാക്‌സിന്‍ എഫര്‍ട്ട് തലവന്‍ ഡോ. മോന്‍സെഫ് സ്ലവോയി സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഫൈസഫും ബയോന്‍ടെകും കൊവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി എഫ്ഡിഎയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശവാദമുന്നയിച്ചിരുന്നു.

ഡിസംബര്‍ എട്ടുമുതല്‍ 10വരെ എഫ്ഡിഎ ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേരും. അനുമതി നല്‍കി 24 മണിക്കൂറിനുള്ളില്‍ വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 11നോ 12നോ അനുമതി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസില്‍ കൊവിഡ് ബാധിതരുടെ എണ്ണം 12 ദശലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസവും 1.98 ലക്ഷം പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. കൊവിഡ് വാക്‌സിനേഷനെ പ്രതീക്ഷയോടെയാണ് ലോകം നോക്കുന്നത്.
 

Follow Us:
Download App:
  • android
  • ios