Asianet News MalayalamAsianet News Malayalam

ജോ ബൈഡന് വോട്ടുതേടി ഒബാമയുടെ ഫോണ്‍ കോള്‍ വീട്ടിലെത്തി, അമ്പരന്ന് യുവതി, ഇടപെട്ട് കുഞ്ഞ് ജാക്‌സണ്‍

'ഞാന്‍ ബരാക് ഒബാമ, നിങ്ങളുടെ പഴയ പ്രസിഡന്റ് ആയിരുന്നു', എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. ഇത് കേട്ട് അല്‍പ്പം അമ്പരന്ന അലൈസ 'ഒ മൈ ഗോഡ്' എന്നാണ് മറുപടി നല്‍കിയത്.
 

US election 2020 obama calls people to vote for joe biden
Author
Washington D.C., First Published Nov 3, 2020, 9:43 AM IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി ജനം ഇന്ന് പോളിംഗ് ബൂത്തിലെത്തുകയാണ്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ജോ ബൈഡനും തമ്മിലുള്ള മത്സരത്തിന്റെ വിധി ഇന്ന് നിശ്ചയിക്കും. ഒബാമയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ബൈഡന് വേണ്ടി പ്രചാരണങ്ങളില്‍ അദ്ദേഹവുമുണ്ടായിരുന്നു. ഇതിനിടെയുണ്ടായ രസകരമായഒരു സംഭവം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു. 

ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പൗരന്മാരെ ഫോണ്‍ ബാങ്കിംഗ് നടത്തുകയായിരുന്നു അദ്ദേഹം. രണ്ട് മിനുട്ട് നേരം നീളുന്ന ഫോണ്‍ വിളിയില്‍ ഒരെണ്ണം ചെന്നെത്തിയത് അലൈസ എന്ന മാസങ്ങള്‍ക്ക് മുമ്പ് അമ്മയായ യുവതിയിലാണ്. ഫോണില്‍ ഒബാമയാണെന്നറിഞ്ഞതോടെ ഞെട്ടിയ അലൈസ തനിക്ക് ഹൃദയാഘാതമുണ്ടാകുമെന്ന് തന്നെ പറഞ്ഞു. 

'ഞാന്‍ ബരാക് ഒബാമ, നിങ്ങളുടെ പഴയ പ്രസിഡന്റ് ആയിരുന്നു', എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. ഇത് കേട്ട് അല്‍പ്പം അമ്പരന്ന അലൈസ 'ഒ മൈ ഗോഡ്' എന്നാണ് മറുപടി നല്‍കിയത്.

സുഹൃത്തുക്കളോടും ബന്ധുക്കളോടും ജോ ബൈഡന് വോട്ടുചെയ്യണമെന്ന്'ബരാക് ആവശ്യപ്പെട്ടതായും പറയണമണമെന്നും അലൈസയോട് ഒബാമ പറഞ്ഞു. ഇതിനിടെ അപ്പുറത്തുനിന്ന് കേട്ട ചെറിയ ശബ്ദം ശ്രദ്ധിച്ച ഒബാമ കാര്യം തിരക്കിയപ്പോള്‍, തന്റെ എട്ട് മാസം പ്രായമായ മകന്‍ ജാക്‌സന്‍ ആണ് അതെന്ന് അലൈസ പറഞ്ഞു. എന്നാല്‍ അവനോടുമൊന്ന് മിണ്ടിക്കളയാമെന്ന് കരുതിയ മുന്‍ പ്രസിഡന്റ് ജാക്‌സണും ഹായ് പറഞ്ഞാണ് ഫോണ്‍ വിളി അവസാനിപ്പിച്ചത്. ഒക്ടോബര്‍ 31 ന് ട്വിറ്ററിലൂടെയാണ് ഒബാമ ഫോണ്‍ ബാങ്കിംഗ് വീഡിയോ പങ്കുവച്ചത്. 

Follow Us:
Download App:
  • android
  • ios