Asianet News MalayalamAsianet News Malayalam

വധശിക്ഷാ വേളയിൽ അച്ഛന്റെ കൂടെയുണ്ടാകണമെന്ന് മകൾ, നിരസിച്ച് കോടതി, ശിക്ഷ മറ്റന്നാൾ നടപ്പാക്കും

വധശിക്ഷ നടപ്പിലാക്കുമ്പോൾ അച്ഛനോടൊപ്പം ഉണ്ടാവാൻ അനുവാദം ചോദിച്ച് അമേരിക്കയിലെ മിസൗരിയിൽ ഒരു പെൺകുട്ടി ഗവൺമെൻ്റിനെ സമീപിച്ചിരുന്നു. ആ അപേക്ഷ നിരസിക്കപ്പെട്ടിരിക്കുകയാണ്. 

US federal judge denies 19 year old s request to attend her fathers execution
Author
First Published Nov 27, 2022, 8:23 PM IST

വധശിക്ഷ നടപ്പിലാക്കുമ്പോൾ അച്ഛനോടൊപ്പം ഉണ്ടാവാൻ അനുവാദം ചോദിച്ച് അമേരിക്കയിലെ മിസൗരിയിൽ ഒരു പെൺകുട്ടി ഗവൺമെൻ്റിനെ സമീപിച്ചിരുന്നു. ആ അപേക്ഷ നിരസിക്കപ്പെട്ടിരിക്കുകയാണ്. മറ്റന്നാൾ ഇയാളുടെ വധശിക്ഷ നടപ്പിലാക്കപ്പെടുകയും ചെയ്തും. മകളുടെ സാന്നിധ്യം കൂടാതെ തന്നെ. ഈ സംഭവത്തിന്റെയെല്ലാം തുടക്കം 2005-ൽ നടന്ന ഒരു കൊലപാതകത്തിൽ നിന്നാണ്. കെവിൻ ജോൺസൺ എന്നൊരാൾ നടത്തിയ കൊലപാതകവും തുടർന്നുള്ള സംഭവ വികാസങ്ങളും വലിയൊരു കഥയാണ്...

കെവിൻ ജോൺസൺ - 2005  -ൽ മൂന്നു കുട്ടികളുടെ അച്ഛനായ ഒരു പോലീസ് ഓഫീസറെ വെടിവെച്ചു കൊല്ലുമ്പോൾ അയാൾക്ക് പ്രായം വെറും പത്തൊമ്പത് വയസ്സായിരുന്നു.  അന്ന് അയാൾക്കുമുണ്ടായിരുന്നു രണ്ടു വയസ്സ് പ്രായമുള്ള ഒരു പെൺകുഞ്ഞ്. ഇന്നവൾക്ക് പത്തൊമ്പത് വയസ്സ് പ്രായം.  ജോൺസനു പ്രായം മുപ്പത്തിയേഴും.

ഈ കുറ്റകൃത്യത്തിന്റെ വിചാരണ നീണ്ടുപോയത് പതിനേഴു വർഷത്തോളമാണ്.  പറ്റിപ്പോയ അവിവേകത്തിൽ  ഇന്ന് കെവിന് പശ്ചാത്താപമുണ്ട്, പക്ഷെ, അക്കാര്യത്തിൽ ഇനിയൊരു വീണ്ടുവിചാരം സാധ്യമല്ല. കാരണം,  ഈ വരുന്ന നവംബർ ഇരുപത്തിയൊമ്പതിന് കെവിന്റെ വധശിക്ഷ നടപ്പിലാക്കപ്പെടും. വളർന്നു വരുന്നതിനിടെ പലവട്ടം റാമി ജയിലിൽ അച്ഛനെ കാണാൻ ചെന്നിട്ടുണ്ട്. അങ്ങനെ ചെന്ന് ചെന്ന് അച്ഛനും മകൾക്കുമിടയിലെ ബന്ധം ഇന്നേറെ ദൃഢമാണ്. 

അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ വഴി ഈ പെൺകുട്ടി, കഴിഞ്ഞ ദിവസം ഒരപേക്ഷ മിസൗരി ഗവണ്മെന്റിനു സമർപ്പിച്ചിരുന്നു. തന്റെ അച്ഛന്റെ അവസാന നിമിഷങ്ങളിൽ കൂടെയുണ്ടാകാൻ തന്നെ അനുവദിക്കണം എന്നായിരുന്നു അവളുടെ ആവശ്യം. എന്നാൽ,  ദൗർഭാഗ്യവശാൽ,  വധശിക്ഷയ്ക്ക് സാക്ഷ്യം വഹിക്കാൻ 21വയസ്സിൽ കുറവ് പ്രായമുള്ള ഒരാളെയും മിസൗറിയിലെ നിയമം അനുവദിക്കുന്നില്ല. 

Read more: കൊവിഡ് നയം ജീവനെടുക്കുന്നു, അന്നം മുട്ടിക്കുന്നു; ഷാങ്ഹായിയില്‍ ചൈനീസ് സര്‍ക്കാറിനെതിരെ പ്രക്ഷോഭം

അതുകൊണ്ടുതന്നെ അവളുടെ അപേക്ഷ നിരസിക്കപ്പെട്ടു. ആശുപത്രിയിൽ കിടന്നാണ് അച്ഛൻ മരിക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങളിൽ കൂടെ തനിക്ക് ഉണ്ടാകാനായേനെ എന്നും, അതുകൊണ്ടുതന്നെ ഈ നിഷേധം തന്റെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് എന്നും റാമി പ്രതികരിക്കുന്നു.  മറ്റിടപെടലുകൾ ഉണ്ടായില്ല എങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഈ വധശിക്ഷ നടപ്പിലാക്കപ്പെടും. 

Follow Us:
Download App:
  • android
  • ios