ന്യൂയോര്‍ക്ക്: ദീപാവലി ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ പത്നി മെലാനിയക്കും ഇന്ത്യന്‍ വംശജര്‍ക്കും ഒപ്പം ദീപാവലി ആഘോഷിക്കുന്ന വീഡിയോ സഹിതമാണ് ട്രംപിന്‍റെ ആശംസ. ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് സന്തോഷവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. 

വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ വംശജര്‍ക്കൊപ്പം കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചിരുന്നു ഡൊണള്‍ഡ് ട്രംപ്. അമേരിക്കയിലെ ദീപാവലി മതസ്വാതന്ത്ര്യത്തിന്‍റെ ആഘോഷമാണ് എന്നായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. എല്ലാ മതവിശ്വാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ട്രംപ് ആഘോഷങ്ങള്‍ക്കിടെ ഉറപ്പുനല്‍കിയിരുന്നു.