യുദ്ധം എത്ര കാലം തുടരുമെന്ന് വ്യക്തമാക്കാൻ പീറ്റ് ഹെഗ്സെത്ത് തയ്യാറായില്ല. ആക്രമണത്തിന്റെ സമയക്രമവും വ്യാപ്തിയും കുറഞ്ഞും കൂടിയും കൊണ്ടേയിരിക്കും. അവ ഏത് തരത്തിലാകുമെന്ന് പറയാനാകില്ലെന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി.
വാഷിങ്ടൺ: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ നിർണായക പ്രതികരണവുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുദ്ധം എത്ര കാലം തുടരുമെന്ന് സിഡന്‍റ് ഡൊണാൾഡ് ട്രംപ് തീരുമാനിക്കുമെന്ന് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. യുദ്ധം എത്ര കാലം തുടരുമെന്ന് വ്യക്തമാക്കാൻ പീറ്റ് ഹെഗ്സെത്ത് തയ്യാറായില്ല. ആക്രമണത്തിന്റെ സമയക്രമവും വ്യാപ്തിയും കുറഞ്ഞും കൂടിയും കൊണ്ടേയിരിക്കും. അവ ഏത് തരത്തിലാകുമെന്ന് പറയാനാകില്ലെന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി. പ്രസിഡന്‍റ് ആണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുക. അടുത്ത ദിവസങ്ങളിൽ കൂടുതൽ യുഎസ് പോർ വിമാനങ്ങൾ മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സൈനിക നടപടി ആദ്യ ഘട്ടത്തിൽ മാത്രമാണ്. കൂടുതൽ അമേരിക്കൻ സൈനിക ശേഷി മിഡിൽ ഈസ്റ്റിലേക്ക് ഒഴുകുമെന്ന് യുഎസ് സൈനിക മേധാവി ജനറൽ ഡാൻ കെയ്നും വ്യക്തമാക്കി. അതേസമയം ഇറാന്‍റെ ആക്രമണത്തിൽ തങ്ങളുടെ മൂന്ന് F15 വിമാനങ്ങൾ തകർന്നതായി അമേരിക്ക സ്ഥിരീകരിച്ചു. കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വീഴ്ത്തിയത് എന്നാണ് വാദം. 'ഫ്രണ്ട്‍ലി ഫയര്‍' എന്നാണ് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നതിനെ കുറിച്ച് അമേരിക്ക വിശേഷിപ്പിച്ചത്. അമേരിക്കയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണിത്. അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധവിമാനങ്ങളിലൊന്നാണ് f-15.


