ജോർജിയ, മിഷിഗൺ, പെനിസിൽവാനിയ, വിസ്കോസിൻ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി. 

ന്യൂയോര്‍ക്ക്: അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ട്രംപിന്‍റെ അവസാന വട്ട ശ്രമത്തിനും കോടതിയിൽ തിരിച്ചടി. ജോർജിയ, മിഷിഗൺ, പെനിസിൽവാനിയ, വിസ്കോസിൻ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി. ഈ നാല് സംസ്ഥാനങ്ങളിലേയും വിജയി ജോ ബൈഡൻ തന്നെയെന്ന് കോടതി പ്രഖ്യാപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

19 സ്റ്റേറ്റ് അറ്റോണിമാരും 127 റിപ്പബ്ലിക്കൻ പ്രതിനിധികളും സംയുക്തമായാണ് ടെക്സസ് സംസ്ഥാനത്തിന്‍റെ പേരിൽ ഹർജി നൽകിയത്. ടെക്സസിന് ഇങ്ങനെയൊരു ഹർജി നൽകാൻ നിയമപരമായ അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ജോ ബൈ‍‍ഡന്‍റെ തെരഞ്ഞെടുപ്പ് നിയമവിധേയമല്ല എന്നാണ് ട്രംപിന്‍റെ ആവർത്തിച്ചുള്ള പ്രതികരണം.