ഈഫൽ ടവറിലെ ലിഫ്റ്റിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ 'ആജാ സനം മധുർ ചാന്ദനി മേം' എന്ന ഹിന്ദി ഗാനം ആലപിച്ചു.

പാരിസ്: യാത്രാ വേളകൾ പല തരത്തിലാണ് ആളുകൾ ആസ്വദിക്കുന്നത്. ജീവിതത്തിൽ വലിയ ഓർമയായി അതിനെ നിലനിർത്താൻ സെൽഫികളും ചിത്രങ്ങളും ഒക്കെയായി അവർ അതിനെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ പാരീസിലെ ഈഫൽ ടവറ് കാണാൻ പോയ ഒരു കൂട്ടം ഇന്ത്യൻ വിനോദസഞ്ചാരികൾ സവിശേഷമായ മറ്റൊരു കാര്യം ചെയ്തു. ലിഫ്റ്റിൽ യാത്ര ചെയ്യുമ്പോൾ, അവർ 'ആജാ സനം മധുർ ചാന്ദനി മേം' എന്ന ഹിന്ദി ഗാനം ആലപിക്കാൻ തുടങ്ങി. 

ഏറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ഏറെ തിരക്കേറിയ ലിഫ്റ്റിൽ ഉള്ള സഹ യാത്രികരുടെ പ്രതികരണം. പലർക്കും അർത്ഥം പോലും അറിയില്ലെങ്കിലും അവരുടെ ഗാനം ചുറ്റുമുള്ള ആളുകൾ ഏറെ ആസ്വദിച്ചു. അങ്ങനെ ഭാഷയുടെ അതിർവരമ്പുകൾ കടന്ന മനോഹരമായ ഒരു നിമിഷമായി അത് പരണമിച്ചു. അതേസമയം, ഇതൊരു ആസൂത്രിതമായ ഫ്ലാഷ് മോബോ പരിപാടിയോ ഒന്നും ആയിരുന്നില്ല. മാത്രമല്ല, അവരുടെ കയ്യിൽ സംഗീത ഉപകരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നുമില്ല.

ഒരു കൂട്ടം ആളുകൾ പെട്ടെന്ന് ഒരുമിച്ച് പാടുകയായിരുന്നു. ഇന്ത്യയിലെ പലർക്കും അറിയാവുന്ന ക്ലാസിക് ഗാനം ഓരോരുത്തരം ഓരോ തരത്തിൽ ആസ്വദിക്കുന്നത് വീഡിയോയിൽ കാണാം. ലിഫ്റ്റ് മുകളിലേക്ക് പോകുമ്പോൾ, അവരുടെ ഗൃഹാതുരമായ ശബ്ദങ്ങൾ ആളുകൾ ശ്രദ്ധിച്ചു - ചിലർ പുഞ്ചിരിച്ചു, ചിലർ കയ്യടിച്ചു, മറ്റുള്ളവർ ഈ മനോഹര നിമിഷം നിശബ്ദമായി ചെറു പുഞ്ചിരിയോടെ കണ്ടുനിന്നു.

ദിവസവും വിനോദസഞ്ചാരികളാൽ നിറഞ്ഞു കവിയാറുള്ള ഈഫൽ ടവർ, അങ്ങനെ ഒരു മനോഹര നിമിഷത്തിന് സാക്ഷ്യം വഹിച്ചു . ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ആ ഗാനം ഭാഷാപരവും സാംസ്കാരികവുമായ വ്യത്യാസങ്ങളെ മറികടക്കുന്നതായിരുന്നു. 1951-ൽ പുറത്തിറങ്ങിയ 'ചോരി ചോരി' എന്ന ഹിന്ദി സിനിമയിലെ ഗാനമാണ് അവർ ആലപിച്ചത്. മനോഹരമായ ഈണവും അർത്ഥവത്തായ വരികളും കാരണം ഈ ഗാനം പലർക്കും പ്രിയപ്പെട്ടതാണ്. സംഗീത ഇതിഹാസങ്ങളായ ലതാ മങ്കേഷ്കറും മന്നാ ഡേയും ചേർന്നാണ് ഈ ഗാനം ആലപിച്ചത്.

View post on Instagram