'ഈഫൽ ടവറിനോട് വലിയ അഭിനിവേശമുള്ള നിങ്ങളുടെ അമ്മയ്ക്ക്, ഏറ്റവും നല്ല ഈഫൽ ടവർ വ്യൂ കിട്ടുന്ന ഹോട്ടലിലാണ് അവർ താമസിക്കാൻ പോകുന്നത് എന്നതിനെ കുറിച്ച് ധാരണയില്ല' എന്ന് വീഡിയോയിൽ‌ എഴുതിയിട്ടുണ്ട്. 

മാതാപിതാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക, ഏതൊരു മക്കളുടെയും ആ​ഗ്രഹങ്ങളിൽ ഒന്നായിരിക്കും അത്. അതുപോലെ, അടുത്തിടെ യുഎസ്സിൽ‌ നിന്നുള്ള ഇൻഫ്ലുവൻസർ തന്റെ അമ്മയുടെ ‌ഒരു സ്വപ്നയാത്ര യാഥാർത്ഥ്യമാക്കി കൊടുത്തു. ഇതിന്റെ അതീവമനോഹരവും ഹൃദയസ്പർ‌ശിയുമായ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. 

പാരീസിലേക്കായിരുന്നു അവരുടെ ആ സ്വപ്നയാത്ര. അവിടെ വച്ച് പ്രശസ്തമായ ഈഫൽ ടവർ ആദ്യമായി കണ്ടപ്പോഴുള്ള അമ്മയുടെ ആഹ്ലാദവും അമ്പരപ്പുമെല്ലാം അവൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. 

അമേരിക്കയിൽ നിന്നുള്ള ക്രിസ്റ്റൽ നിക്കോൾ എന്ന ഇൻഫ്ലുവൻസറാണ് അമ്മയുടെ ഈ ആഹ്ലാദനിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചത്. 

വീഡിയോയിൽ കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന ക്രിസ്റ്റലിന്റെ അമ്മയെ കാണാം. അവർ ശാന്തമായി പുറത്തേക്ക് നോക്കി ഇരിക്കുകയാണ്. പെട്ടെന്നാണ് ഈഫൽ ടവർ അവരുടെ കണ്ണിൽ പെടുന്നത്. ആ സമയത്ത് അവർക്ക് തന്റെ ആശ്ചര്യവും ആഹ്ലാദവും അടക്കാൻ കഴിയുന്നില്ല. 

-ഞാൻ എപ്പോഴും ഇതിനെ കുറിച്ച് വായിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ഞാനത് കാണുന്നു, അത് നോക്കൂ- എന്നെല്ലാം അവർ പറയുന്നതും കേൾക്കാം. ഇതുകൊണ്ടും തീർന്നില്ല. ഏറ്റവും നന്നായി ഈഫൽ ടവർ കാണാനാവുന്ന ഒരു ഹോട്ടലിലാണ് ക്രിസ്റ്റൽ അമ്മയെ താമസിപ്പിക്കുന്നത്. അമ്മ ആഹ്ലാദം കൊണ്ട് മതിമറക്കുകയാണ്. 

View post on Instagram

'ഈഫൽ ടവറിനോട് വലിയ അഭിനിവേശമുള്ള നിങ്ങളുടെ അമ്മയ്ക്ക്, ഏറ്റവും നല്ല ഈഫൽ ടവർ വ്യൂ കിട്ടുന്ന ഹോട്ടലിലാണ് അവർ താമസിക്കാൻ പോകുന്നത് എന്നതിനെ കുറിച്ച് ധാരണയില്ല' എന്ന് വീഡിയോയിൽ‌ എഴുതിയിട്ടുണ്ട്. 

അമ്മ ഇഷ്ടപ്പെട്ട ന​ഗരത്തിലേക്ക് യാത്ര ചെയ്തപ്പോൾ ഒരു കുട്ടിയെപ്പോലെ കൗതുകവും ആഹ്ലാദവും ഉള്ള ഒരാളായി മാറുന്ന അതിമനോഹരമായ കാഴ്ചയാണ് ക്രിസ്റ്റൽ പങ്കുവച്ച വീഡിയോയിൽ കാണുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം