വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ശക്തമായ കാറ്റിൽ ആടിയുലഞ്ഞ് ഭീമൻ വിമാനം. റൺവേയിലേക്ക് ലാന്‍ഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എയർബസ് വിമാനം ശക്തമായ കാറ്റിൽപ്പെടുകയായിരുന്നു.

അറ്റ്‍ലാന്‍റ: അമേരിക്കയിലെ അറ്റ്‍ലാന്‍റ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ശക്തമായ കാറ്റിൽ ആടിയുലയുന്ന ഖത്തർ എയർവേയ്സ് വിമാനത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയൽ പ്രരിക്കുകയാണ്. വിമാനം കാറ്റിൽപ്പെട്ടതോടെ യാത്രക്കാരും വിമാനത്താവള അധികൃതരും ആശങ്കയിലായിരുന്നു. എന്നാല്‍ പൈലറ്റിന്‍റെ മനോധൈര്യമാണ് വലിയ അപകടം ഒഴിവാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റൺവേയിലേക്ക് ലാന്‍ഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എയർബസ് വിമാനം ശക്തമായ കാറ്റിൽപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട് വശങ്ങളിലേക്ക് വിമാനം ആടിയുലഞ്ഞു. പൈലറ്റ് മനോധൈര്യം വീണ്ടെടുത്ത് വിമാനം റണവേയിലിറക്കാൻ ശ്രമിച്ചെങ്കിലും കാറ്റിന്‍റെ ശക്തി വർധിച്ചതോടെ നിയന്ത്രണം നഷ്ടമാകുമെന്ന് ഉറപ്പായി. സമയോചിതമായി പ്രവർത്തിച്ച പൈലറ്റ് ഉടന്‍ തന്നെ വിമാനം ആകാശത്തേക്ക് പറത്തി. കുറച്ച് സമയം കഴിഞ്ഞ് കാലാവസ്ഥ അനുകൂലമായതോടെയാണ് വിമാനം പിന്നീട് സുരക്ഷിതമായി നിലത്തിറക്കിയത്. പൈലറ്റിന്‍റെ മനസാന്നിധ്യമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Scroll to load tweet…