ഫ്ലോറി‍ഡ: ഫ്ലോറിഡയിലെ നേവല്‍ ബേസിന്‍റെ സെക്യൂരിറ്റിയെ വെല്ലുവിളിച്ചുകൊണ്ട് കഴിഞ്ഞ ദിവസം, കമ്പികൊണ്ടുതീര്‍ത്ത മതില്‍ ചാടിക്കടന്ന് ഒരാള്‍ എത്തി. വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിലാണ് ആ നുഴഞ്ഞുകയറ്റം വ്യക്തമാകുന്നത്. ഒരു ചീങ്കണ്ണിയാണ് നേവല്‍ ബേസിന്‍റെ മതില്‍ നിഷ്പ്രഭമാക്കി ക്യാമ്പിനുള്ളിലെത്തിയത്. 

ജാക്ക്സണ്‍ വില്ലയിലെ നേവല്‍ എയര്‍ സ്റ്റേഷനിലാണ് പേടിപ്പെടുത്തുന്ന സംഭവം നടന്നത്. ശനിയാഴ്ച നേവല്‍ ബേസിന് സമീപത്തെ റോഡിലൂടെ പോകുന്നതിനിടയില്‍ ക്രിസ്റ്റീന സ്റ്റിവര്‍ട്ട് എന്ന ആള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അവര്‍ ഇത് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. അല്‍പ്പസമയത്തിനുള്ളില്‍ മുതല അപ്രത്യക്ഷമായെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലക്ഷക്കണക്കിന് പേരാണ് ഇതുവരെ വീഡിയോ കണ്ടത്.