തകർന്ന സ്വർണ്ണ ഖനിയിൽ നിന്ന് ഖനിത്തൊഴിലാളികൾ  ക്ഷപ്പെടുത്തി പുറത്തെത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ശനിയാഴ്ചയാണ് ഖനി തകർന്നത്. എല്ലാ ഖനിത്തൊഴിലാളികളും രക്ഷപ്പെട്ടതോടെ പുറത്തുള്ളവര്‍ ആഹ്ളാദിക്കുന്നതും വീഡിയോയിൽ കാണാം. 

കിൻഷാസ: തകർന്ന സ്വർണ്ണ ഖനിയിൽ നിന്ന് ഖനിത്തൊഴിലാളികൾ ക്ഷപ്പെടുത്തി പുറത്തെത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ശനിയാഴ്ചയാണ് ഖനി തകർന്നത്. എല്ലാ ഖനിത്തൊഴിലാളികളും രക്ഷപ്പെട്ടതോടെ പുറത്തുള്ളവര്‍ ആഹ്ളാദിക്കുന്നതും വീഡിയോയിൽ കാണാം. 

മണ്ണിനടിയിൽ പെട്ടുപോയ ഒമ്പത് തൊഴിലാളികളെയും രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയെത്തുടർന്ന് തകർന്ന ദക്ഷിണ കിവു പ്രവിശ്യ പോലുള്ള ചെറിയ മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ ഖനന അപകടങ്ങൾ സാധാരണമാവുകയാണ്. സുരക്ഷാ സംവിധാനങ്ങളുടെയും അനിവാര്യമായ ഉപകരണങ്ങളുടെയും അഭാവമാണ് അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഞെട്ടിക്കുന്ന അപകടത്തിന്റെ പുറത്തുവന്ന ദൃശ്യങ്ങളിൽ, കുത്തനെയുള്ള മലയുടെ ചെരിവിൽനിന്ന് മണ്ണും കല്ലും ചേര്‍ന്ന് തകര്‍ന്ന് വീഴുന്നതാണ് കാണുന്നത്. മണ്ണ് ഊര്‍ന്ന് വീണ് തൊഴിലാളികൾ കുടുങ്ങിയ ഇടത്തെ വഴി അടഞ്ഞുപോകുന്നുണ്ട്. കയ്യും ചെറിയ ചില ആയുധങ്ങളും കൊണ്ട് അവിടത്തെ മണ്ണ് മാറ്റിയാണ് തൊഴിലാളികൾ ഓരോരുത്തരെ ആയി പുറത്തെത്തിക്കുന്നത്.

മണ്ണിൽ പൊതിഞ്ഞ അവസ്ഥയിലാണ് ഓരോ തൊഴിലാളികളും പുറത്തേക്ക് വരുന്നത്. മണ്ണും കല്ലും ഊര്‍ന്ന് വീഴുമ്പോൾ രക്ഷാപ്രവ‍ര്‍ത്തനം നടത്തുന്നവര്‍ മാറി നിൽക്കുകയും അത് കുറയുമ്പോൾ വീണ്ടും മണ്ണ് നീക്കി അവരെ പുറത്തെത്തിക്കുകയുമാണ് ചെയ്യുന്നത്. ഇതിനോടകം വീഡിയോ വലിയ രീതിയിൽ പ്രചരിച്ചുകഴിഞ്ഞു.

Read more: പരിശോധനക്കിടെ ആംബുലൻസിനകത്തെ ശവപ്പെട്ടിക്ക് അസാധാരണ വലിപ്പം, ഉദ്യോഗസ്ഥര്‍ തുറന്നപ്പോൾ അമ്പരിപ്പിക്കുന്ന കാഴ്ച

രണ്ട് മിനിറ്റിനുള്ളിൽ ഒമ്പത് പേരും പുറത്തിറങ്ങി സുഖമായിരിക്കുന്നുവെന്ന് പ്രാദേശിക സിവിൽ സൊസൈറ്റി പ്രതിനിധിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കവാടത്തിൽ തടസ്സം നിന്ന അവശിഷ്ടങ്ങൾ നീക്കി ആളുകളെ വേഗം പുറത്തിറക്കി. ഒമ്പത് പേരേയും രക്ഷിക്കാൻ അവർക്ക് കഴിഞ്ഞു, സിവിൽ സൊസൈറ്റി പ്രതിനിധി ക്രിസ്പിൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Scroll to load tweet…