കൊവിഡിന് മുമ്പ് 12000 പേര്‍ സന്ദര്‍ശിച്ചിരുന്നിടത്ത് ഇപ്പോള്‍ 1400 പേര്‍ ആണ് ദിവസവും എത്തുന്നത്...

ഹാനോയ്: കൊവിഡ് വ്യാപനം ലോകത്തെ ബാധിച്ചതില്‍ മൃഗങ്ങളും പെടുന്നു. നിരവധി മൃഗശാലകളാണ് സന്ദര്‍ശകര്‍ കുറഞ്ഞതോടെ തുടര്‍ന്നുകൊണ്ടുപോകാനാകാതെ കഷ്ടപ്പെടുന്നത്. മൃഗങ്ങള്‍ക്ക് വേണ്ട ആഹാരം നല്‍കാന്‍ പോലുമാകാത്ത മൃഗശാലകളുടെ വാര്‍ത്തകള്‍ നേരത്തേയും വന്നിരുന്നു. 

വിയറ്റ്‌നാമിലെ 150 ഓളം വര്‍ഷം പഴക്കമുളള ഹോച്ചിമിന്‍ സിറ്റിയിലെ സന്ദര്‍ശകരുടെ എണ്ണം കൊവിഡ് കാരണം ഒറ്റയടിക്ക് കുറഞ്ഞു. ഏപ്രില്‍ മെയ് ആയതോടെ പൂര്‍ണ്ണമായും അടച്ചു. ഫ്രഞ്ച് കോളനി ഭരണകാലത്ത് നിര്‍മ്മിച്ച സൈഗോണ്‍ മൃഗശാല ഇതോടെ സന്ദര്‍ശകരില്ലാതെ അടഞ്ഞു. ദിവസവും 180 മില്യണ്‍ ഡോംഗ് ചെലവില്‍ പ്രവര്‍ത്തിച്ചിരുന്ന മൃഗശാലയാണ് സന്ദര്‍ശകരില്ലാതായതോടെ കഷ്ടപ്പെടുന്നത്. 1400 മൃഗങ്ങളാണ് ഇവിടെ ഉള്ളത്. 

''എന്ന് കൊവിഡ് അവസാനിക്കുമെന്ന് അറിയില്ല. വരുമാനം മറ്റേതെങ്കിലും തരത്തില്‍ ഉണ്ടാക്കണമെന്ന ആലോചിക്കുകയാണ്...'' മൃഗശാലയിലെ മാനേജര്‍ പറഞ്ഞു. 
ബില്ലുകളടക്കാന്‍ മൃഗശാലയില്‍ വിരിഞ്ഞ പൂക്കള്‍ വില്‍ക്കുകയാണ്. കര്‍ഷകര്‍ക്ക് വളം വില്‍ക്കുകയാണ്. ചിലര്‍ക്ക് വീടുകളില്‍ പൂന്തോട്ടം നിര്‍മ്മിച്ച് നല്‍കിയുമെല്ലാമാണ് ഇ്‌പ്പോള്‍ കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മൃഗങ്ങള്‍ക്ക് ആഹാരം നല്‍കാന്‍ കഴിയുന്‌നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. സംഭാവനകളായാണ് ഇപ്പോള്‍ പണം സ്വീകരിക്കുന്നതെന്നും അവര്‍ പറയുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ കണ്ടെത്താനായി. കൊവിഡിന് മുമ്പ് 12000 പേര്‍ സന്ദര്‍ശിച്ചിരുന്നിടത്ത് ഇപ്പോള്‍ 1400 പേര്‍ ആണ് ദിവസവും എത്തുന്നത്.