സിന്ധു നദീജല കരാർ ന്യൂഡൽഹി താൽക്കാലികമായി നിർത്തിവച്ചതിനെതിരെ പാകിസ്ഥാൻ നേതാക്കൾ ഇന്ത്യയെ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തീരുമാനത്തില്‍ നിന്ന് ഇന്ത്യ അഴുവിട മാറിയിട്ടില്ല.
ഇസ്ലാമാബാദ്: സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) പാകിസ്ഥാന്റെ ചുവന്ന രേഖയാണെന്നും ജലപ്രശ്നത്തിൽ പാകിസ്ഥാൻ യാതൊരു വിട്ടുവീഴ്ച്ചക്കുമില്ലെന്നും പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ. വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർക്കുള്ള യോഗത്തിൽ സംസാരിക്കവെയാണ് മുനീർ ഭീഷണിയുമായി രംഗത്തെത്തിയത്. വെള്ളം പാകിസ്ഥാന്റെ ചുവപ്പ് രേഖയാണ്, 24 കോടി പാകിസ്ഥാനികളുടെ ഈ അടിസ്ഥാന അവകാശത്തിൽ ഞങ്ങൾ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും മുനീർ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യ സിന്ധു നദീജലക്കരാർ റദ്ദാക്കിയത്.
സിന്ധു നദീജല കരാർ ന്യൂഡൽഹി താൽക്കാലികമായി നിർത്തിവച്ചതിനെതിരെ പാകിസ്ഥാൻ നേതാക്കൾ ഇന്ത്യയെ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തീരുമാനത്തില്‍ നിന്ന് ഇന്ത്യ അഴുവിട മാറിയിട്ടില്ല. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ 26 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിനുശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലെ സംഘർഷം വർധിച്ചത്. മെയ് 7 ന് പുലർച്ചെ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കി. തുടർന്ന് മെയ് 8, 9, 10 തീയതികളിൽ ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിക്കുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.


