വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ നവംബറില്‍ വോട്ട് ചെയ്ത് പുറത്താക്കുമെന്ന് മുന്നറിയിപ്പുമായി പ്രശസ്ത ഗായിക ടെയ്ലര്‍ സ്വിഫ്റ്റ്. ട്രംപിന്‍റെ വംശീയപരമായ സമീപനത്തിനെതിരെ രാജ്യം നവംബറില്‍ വോട്ട് ചെയ്യുമെന്നും എല്ലാക്കാലവും ഭീഷണിപ്പെടുത്തിയും അക്രമത്തിലൂടെയും മുന്നോട്ട് പോകാനാവുമോയെന്നും ടെയ്ലര്‍ സ്വിഫ്റ്റ് ട്വീറ്റില്‍ പറയുന്നു. 

പൊലീസുകാരന്‍റെ അതിക്രമത്തില്‍ കറുത്ത വര്‍ഗക്കാരന്‍ ശ്വാസം മുട്ടി മരിച്ചു; പ്രതിഷേധം ശക്തം

കറുത്ത വര്‍ഗ്ഗക്കാരനായ യുവാവിനെ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ ട്രംപിന്‍റെ നിലപാടിനെ വിമര്‍ശിച്ചാണ് ടെയ്ലര്‍ സ്വിഫ്റ്റിന്‍റെ പ്രതികരണം.

കറുത്തവർഗക്കാരന്റെ കഴുത്തിലമരുന്ന വംശവെറിയുടെ കാൽമുട്ടുകൾ

ജോര്‍ജ് ഫ്ലോയിഡിന്‍റെ ഓര്‍മ്മയെ അപമാനിക്കുന്നതാണ് മിനിയ പൊളിസിലെ അതിക്രമങ്ങള്‍. അക്രമങ്ങള്‍ ഒതുക്കാന്‍ സൈന്യത്തിന്‍റെ സഹായം നല്‍കും. കൊള്ളയടിക്കല്‍ ആരംഭിക്കുന്നതോടെ വെടിവയ്പ് തുടങ്ങുമെന്നായിരുന്നു ട്രംപ് മെയ് 29 ട്വീറ്റ് ചെയ്തത്. ട്രംപിന്‍റെ ട്വീറ്റ് അക്രമത്തെ മഹത്വവല്‍ക്കരിക്കുന്ന രീതിയിലുള്ളതാണെന്നും തങ്ങളുടെ പോളിസികള്‍ക്ക് വിരുദ്ധമാണെന്നും ട്വിറ്റര്‍ വിശദമാക്കിയിരുന്നു. 

ജോർജ് ഫ്ലോയ്ഡിന്‍റെ കൊലപാതകം; പ്രതിഷേധാഗ്നി അണയാതെ അമേരിക്കന്‍ നഗരങ്ങള്‍; പൊലീസുകാരന്‍ അറസ്റ്റില്‍ 

'എനിക്ക് ശ്വാസം മുട്ടുന്നു', വംശീയവെറിക്ക് എതിരെ അമേരിക്കയിൽ കലാപം ആളിപ്പടരുന്നു