പ്രസംഗം കഴിഞ്ഞതോടെ ബൈഡൻ വലത്തോട്ട് തിരിഞ്ഞ് ആൾക്കൂട്ടത്തിലേക്ക് നടന്നു. വഴി മാറിപ്പോയെന്ന് സൂചിപ്പിക്കാനായി ഒരു ഉദ്യോഗസ്ഥ 'മിസ്റ്റർ പ്രസിഡന്‍റ്'  എന്ന് വിളിച്ചെങ്കിലും ബൈഡൻ അതും കേട്ടില്ല

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചൂടേറിയ ചർച്ചയായി മാറിയിരിക്കുന്നത്. അടുത്തിടെ തുടർച്ചയായി അബദ്ധം പറ്റുന്ന ജോ ബൈഡന്‍റെ ഏറ്റവും പുതിയ വീഡിയോ അദ്ദേഹത്തിന്‍റെ ആരോഗ്യ നില സംബന്ധിച്ചടക്കമുള്ള ചോദ്യങ്ങൾ ഉയർത്തുന്നതാണ്. വേദിയിലെ പ്രസംഗത്തിന് ശേഷം പ്രസിഡന്റ് ജോ ബൈഡൻ ആൾക്കൂട്ടത്തിലേക്ക് നടന്നുപോയതുമായി ബന്ധപ്പെട്ടതാണ് വീഡിയോ. ഫെഡറൽ എമർജൻസി മാനേജ്‌മെന്‍റ് ഏജൻസിയുടെ (ഫെമ) ഓഫീസിലെത്തിയ ബൈഡൻ, അവിടെ പ്രസംഗം നടത്തിയ ശേഷമാണ് സംഭവം. ഇയാൻ ചുഴലിക്കാറ്റിനെതിരായ പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ടതായിരുന്നു യു എസ് പ്രസിഡന്‍റിന്‍റെ പ്രസംഗം. പ്രതിരോധ നടപടികളെ പ്രശംസിച്ചായിരുന്നു ബൈഡൻ വാക്കുകൾ അവസാനിപ്പിച്ചത്. അതുവരെ ആർക്കും വല്യ പ്രശ്നമൊന്നും തോന്നിയില്ല. എന്നാൽ പ്രസംഗം കഴിഞ്ഞതോടെ ബൈഡൻ വലത്തോട്ട് തിരിഞ്ഞ് ആൾക്കൂട്ടത്തിലേക്ക് നടന്നു. വഴി മാറിപ്പോയെന്ന് സൂചിപ്പിക്കാനായി ഒരു ഉദ്യോഗസ്ഥ 'മിസ്റ്റർ പ്രസിഡന്‍റ്' എന്ന് വിളിച്ചെങ്കിലും ബൈഡൻ അതും കേട്ടില്ല. ആൾക്കൂട്ടത്തിലെത്തിയ പ്രസിഡന്‍റ് അവിടെ ഇരുന്നവർക്ക് കൈ കൊടുക്കുകയും ചെയ്തു. ഈ സമയത്തോക്കെ ഉദ്യോഗസ്ഥർ ആശങ്കയോടെ നോക്കുന്നതും വീഡിയോയിൽ കാണാം.

Scroll to load tweet…

വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തോതിലാണ് പ്രചരിക്കുന്നത്. ദശലക്ഷക്കണക്കിന് പേരാണ് വീഡിയോ ഷെയർ ചെയ്തുകൊണ്ട് പ്രസിഡന്‍റിന് എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചിട്ടുള്ളത്. പലരും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമാകുകയാണെന്ന ആശങ്കയും പങ്കുവച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസവും പ്രസിഡന്‍റ് ബൈഡന് അബദ്ധം പിണഞ്ഞിരുന്നു. മരിച്ചുപോയ ഒരംഗം ജീവിച്ചിരിക്കുന്ന എന്ന നിലയിൽ യു എസ് കോൺഗ്രസിൽ അദ്ദേഹം സംസാരിച്ചിരുന്നു. ആഗസ്റ്റ് 3 ന് ഒരു കാർ അപകടത്തിൽ മരണമടഞ്ഞ അംഗം ജീവിച്ചിരിക്കുന്ന എന്ന നിലയിലാണ് ബൈഡൻ സംസാരിച്ചത്. നേരത്തെ സെപ്തംബർ മാസത്തിലും ഇതുപോലെ പ്രസംഗത്തിന് ശേഷം വഴി തെറ്റി നടക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇതും വലിയ ചർച്ചയായി മാറിയിരുന്നു. അതിന് പിന്നാലെയാണ് ബൈഡന്‍റെ പുതിയ വീഡിയോയും പുറത്തുവന്നത്.

അന്നത്തെ വീഡിയോ കാണാം

Scroll to load tweet…