ലണ്ടന്‍: വിക്കിലീക്‌സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ്‌ പോലീസ്‌ അസ്റ്റ്‌ ചെയ്‌തതിന്‌ പിന്നാലെ അദ്ദേഹത്തിന്റെ പൂച്ചയ്‌ക്ക്‌ എന്ത്‌ സംഭവിച്ചു എന്ന ആശങ്കയും അസാന്‍ജെ ആരാധകരെ വിഷമത്തിലാക്കിയിരിക്കുകയാണ്‌. എംബസ്സി ക്യാറ്റ്‌ എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പതിനായിരക്കണക്കിന്‌ വരുന്ന ഫോളോവേഴ്‌സ്‌ പൂച്ചയ്‌ക്കായുള്ള അന്വേഷണത്തിലാണെന്ന്‌ ന്യൂയോര്‍ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇക്വഡോര്‍ എംബസ്സിയിലെ അഭയാര്‍ത്ഥിക്കാലത്ത്‌ അസാന്‍ജെയ്‌ക്കൊപ്പം ഉണ്ടായിരുന്ന പൂച്ച അദ്ദേഹം പങ്കുവച്ച ഫോട്ടോകളിലൂടെയാണ്‌ സോഷ്യല്‍ മീഡിയയിലെ താരമായത്‌. പൂച്ച എവിടെപ്പോയി എന്നത്‌ സംബന്ധിച്ച്‌ വ്യക്തമായ പ്രതികരിക്കാന്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസ്സി തയ്യാറായിട്ടില്ലെന്നാണ്‌ സൂചന. എന്നാല്‍, വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നത്‌ മാസങ്ങളായി പൂച്ച എംബസ്സിയില്‍ ഉണ്ടായിരുന്നില്ല എന്നാണ്‌.
 

 
 
 
 
 
 
 
 
 
 
 
 
 

Shredding before a WikiLeaks release! #counterpurrveillance is fun!😻

A post shared by Embassy Cat (@embassycat) on May 22, 2016 at 7:48am PDT

സ്‌പുട്‌നിക്‌ എന്ന റഷ്യന്‍ വാര്‍ത്താ ഏജന്‍സി പറയുന്നത്‌ തന്റെ സഹപ്രവര്‍ത്തകരിലാര്‍ക്കോ അസാന്‍ജെ പൂച്ചയെ കൈമാറി എന്നാണ്‌. സെപ്‌തംബര്‍ മുതല്‍ പൂച്ച എംബസ്സിയില്‍ ഇല്ലെന്നും സ്‌പുട്‌നിക്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. തങ്ങള്‍ പൂച്ച സൂക്ഷിപ്പുകാരല്ലെന്നും ഇവിടെ പൂച്ചയെ സൂക്ഷിക്കാറില്ലെന്നും എംബസി ജീവനക്കാരന്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്‌.
 

 
 
 
 
 
 
 
 
 
 
 
 
 

What a smeowgasbord! 😻 #cheese

A post shared by Embassy Cat (@embassycat) on Jun 2, 2016 at 3:14am PDT

2016 മെയ്‌മാസം മുതലാണ്‌ അസാന്‍ജെ പൂച്ചയുടെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്‌റ്റ്‌ ചെയ്യാന്‍ തുടങ്ങിയത്‌. പൂച്ചയെ താന്‍ മിഷി എന്നോ കാറ്റ്‌-സ്‌ട്രോ എന്നോ ആണ്‌ വിളിക്കാറുള്ളതെന്ന്‌ അസാന്‍ജെ ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ മുമ്പ്‌ പറഞ്ഞിട്ടുണ്ട്‌. പൂതച്ചയെച്ചൊല്ലി എംബസ്സി അധികൃതരും അസാന്‍ജെയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായും മുമ്പ്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.