അഴിമതി ആരോപണങ്ങളെ തുടർന്ന് ഗ്രീസിലെ യുഎസ് അംബാസഡർ കിംബർലി ഗിൽഫോയിലിനോട് രാജിവെക്കാൻ വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടുവെന്നും വിലകൂടിയ സമ്മാനങ്ങൾ സ്വീകരിച്ചുവെന്നുമാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണങ്ങൾ

വാഷിംഗ്ടൺ: അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും ഉയർന്ന പശ്ചാത്തലത്തിൽ ഗ്രീസിലെ യു എസ് അംബാസഡർ സ്ഥാനത്ത് നിന്ന് കിംബർലി ഗിൽഫോയിലിനോട് രാജിവെക്കാൻ വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. അംബാസഡറായി സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതിന് മുമ്പ്, ട്രംപ് ഭരണകൂടത്തിലെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇവർ പണം ആവശ്യപ്പെട്ടതായി ആരോപണങ്ങളുണ്ട്. കൂടാതെ, അംബാസഡറായി ചുമതലയേറ്റ ശേഷം വിലകൂടിയ സമ്മാനങ്ങൾ സ്വീകരിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നതോടെയാണ് വൈറ്റ് ഹൗസ് കർശന നിലപാടിലേക്ക് കടന്നത്. മുൻ ഫോക്സ് ന്യൂസ് അവതാരകയായിരുന്ന കിംബർലി ഗിൽഫോയിൽ, യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയറുമായി മുൻപ് വിവാഹനിശ്ചയം കഴിഞ്ഞ വ്യക്തി എന്ന നിലയിലും ശ്രദ്ധേയയാണ്. ഗിൽഫോയിലിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടന്നു വരികയാണെന്നും, ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പദവിയിൽ നിന്ന് മാറിനിൽക്കാൻ വൈറ്റ് ഹൗസ് നിർദ്ദേശിക്കുകയായിരുന്നുവെന്നുമാണ് വിവരങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player