ഭർത്താവുമായി വിവാഹേതര ബന്ധം പുലർത്തിയ സുഹൃത്തിനെതിരെ റെസിഡൻഷ്യൽ കോംപ്ലക്സിൽ ബാനറുകൾ സ്ഥാപിച്ച് പ്രതിഷേധിച്ച് ഭാര്യ. 5 വർഷമായി തന്റെ ഭർത്താവുമായി ഇവർ ബന്ധം പുലർത്തുന്നുവെന്നും ഭാര്യ ആരോപിച്ചു.

ബീജിംഗ്: ഭർത്താവുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്ന സ്ത്രീയെ അപമാനിക്കാൻ റെസിഡൻഷ്യൽ കോംപ്ലക്സിനുള്ളിൽ ബാനറുകൾ സ്ഥാപിച്ച് ഭാര്യ. ബാനറിനൊപ്പം ഇവർ സ്ത്രീയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ചുവന്ന തോരണങ്ങളും തൂക്കിയതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ ഹുനാനിലെ ചാങ്ഷയിലാണ് സംഭവം.

തന്റെ ഭർത്താവുമായി പ്രണയത്തിലായതിന് സുഹൃത്തിന് പരിഹാസത്തോടെ നന്ദി പറയുന്ന തരത്തിലാണ് ബാനർ തൂക്കിയിരിക്കുന്നത്. ഷി എന്ന സർ നെയിമുള്ള സ്ത്രീയാണ് ആ സുഹൃത്തെന്നും സൂചന നൽകിയിരിക്കുന്നു. ഈ ബാനറിൽ ചുവന്ന തോരണങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തിരിക്കുന്നുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

‘ഷി തന്റെ ഉറ്റ സുഹൃത്തിന്റെ ഭർത്താവുമായി പ്രണയത്തിലാകുന്നതിലൂടെ ധാർമ്മികത ലംഘിച്ചു’, എന്ന്, ഭാര്യ- ഇതാണ് ഒരു ബാനറിലെ ഉള്ളടക്കം. മറ്റൊരു ബാനറിൽ, ഷിക്ക് തന്റെ ഭർത്താവുമായി അര പതിറ്റാണ്ടായി ബന്ധമുണ്ടെന്നും എഴുതിയിരിക്കുന്നു. ഷി എന്റെ ഉറ്റ സുഹൃത്താണ്, 5 വർഷമായി എന്റെ ഭർത്താവിന്റെ ലൈംഗികപരമായ ആവശ്യങ്ങൾ നിറവേറ്റുന്നത് ഇവരാണെന്നും ബാനറിൽ എഴുതിയിരുന്നു. തന്റെ സുഹൃത്തും ഭർത്താവും താൻ ജോലിക്ക് പോയ സമയത്ത് ഹോട്ടലുകളിൽ മുറിയെടുത്തിരുന്നുവെന്നും മറ്റൊരു ബാനറിൽ എഴുതിയിരിക്കുന്നതായും റിപ്പോർട്ട്.