ടെൽ അവീവ്: സ്ത്രീകളെ മൃ​ഗങ്ങളെന്ന് വിളിച്ച് ഇസ്രായേല‍‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാ​ഗമായി ആചരിച്ചുവരുന്ന അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് നെതന്യാഹുവിന്റെ വിവാദ പരാമർശം.

സ്ത്രീകൾ നിങ്ങൾക്ക് ആക്രമിക്കാനുള്ള മൃ​ഗങ്ങളല്ല. മൃ​ഗങ്ങളെ ഉപദ്രവിക്കരുതെന്ന് പറയാറുണ്ട്. മൃ​ഗങ്ങളോട് നമുക്ക് സഹാനുഭൂതി തോന്നാറുണ്ട്. സ്ത്രീകളും കുട്ടികളും അവകാശങ്ങളുള്ള മൃ​ഗങ്ങളാണ് - നെതന്യാഹു പറഞ്ഞു.

സ്ത്രീ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ സത്രീ വിരുദ്ധ പരാമർശത്തിനെതിരെ നിരവധി പേർ വിമർശനവുമായി രം​ഗത്തെത്തി. തന്റെ ഭാര്യയടക്കമുള്ള വേദിയിൽ വച്ചായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രിയുടെ വിവാദ പരാമർശം.