Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും വലിയ മുയലിനെ മോഷ്ടിച്ചു; കണ്ടെത്തുന്നവര്‍ക്ക് വന്‍ സമ്മാനം പ്രഖ്യാപിച്ച് ഉടമ

ലോകത്തിലെ ഏറ്റവും വലിയ മുയലായി 2010ലാണ് ഡാരിയസ് തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് 129 സെന്‍റി മീറ്റര്‍ (നാലടി രണ്ട് ഇഞ്ച് ) ആയിരുന്നു ഡാരിയസിന്‍റെ വലിപ്പം. ഡാരിയസിനെ പ്രത്യേകം തയാറാക്കിയ താമസ സ്ഥലത്ത് നിന്നാണ് മോഷ്ടിച്ചതെന്ന് വെസ്റ്റ് മെര്‍സിയ പൊലീസ് പറഞ്ഞു

World biggest rabbit stolen from owners garden
Author
London, First Published Apr 17, 2021, 12:21 PM IST

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിപ്പമുള്ള മുയലെന്ന് ഖ്യാതി നേടിയ ഡാരിയസിനെ മോഷ്ടിച്ചു. ഇംഗ്ലണ്ടിലെ വോര്‍സെസ്റ്റര്‍ഷെയറിലെ സ്റ്റൗള്‍ട്ടനില്‍ നിന്നാണ് മുയലിനെ മോഷ്ടിച്ചത്. തന്‍റെ മുയലിനെ കണ്ടെത്തുന്നവര്‍ക്ക് 1000 യൂറോ, ഏകദേശം 90,000 ഇന്ത്യന്‍ രൂപ പാരിതോഷികമായി നല്‍കുമെന്ന് ഉടമ ആനെറ്റെ എഡ്വാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മുയലായി 2010ലാണ് ഡാരിയസ് തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് 129 സെന്‍റി മീറ്റര്‍ (നാലടി രണ്ട് ഇഞ്ച് ) ആയിരുന്നു ഡാരിയസിന്‍റെ വലിപ്പം. ഡാരിയസിനെ പ്രത്യേകം തയാറാക്കിയ താമസ സ്ഥലത്ത് നിന്നാണ് മോഷ്ടിച്ചതെന്ന് വെസ്റ്റ് മെര്‍സിയ പൊലീസ് പറഞ്ഞു.

ഉടമയുടെ പൂന്തോട്ടത്തില്‍ ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നിട്ടുള്ളത്. ഡാരിയസിന് ഒരുപാട് പ്രായമായെന്നും തിരികെ നല്‍കണമെന്നും ആനെറ്റെ അഭ്യര്‍ത്ഥിച്ചു. 2010 ഏപ്രിലിലാണ് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിപ്പമുള്ള മുയലായി ഡാരിയസ് ഗിന്നസ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടുന്നത്. 

Follow Us:
Download App:
  • android
  • ios