വാ​ഷിം​ഗ്ട​ണ്‍: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.20 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കു​ന്നു. ഔദ്യോഗിക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2,20,35,263 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല, വേ​ൾ​ഡോ​മീ​റ്റ​ർ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ചാ​ണി​ത്.

ലോ​ക​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​റാ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഇ​തോ​ടെ കോ​വി​ഡി​നു മു​ന്നി​ൽ പൊ​ലി​ഞ്ഞ ജീ​വ​നു​ക​ൾ 7,76,830 ആ​യി.

1,47,75,187 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ആ​ദ്യ 10 രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും​വി​ധ​മാ​ണ്. അ​മേ​രി​ക്ക- 56,11,152 , ബ്ര​സീ​ൽ- 33,63,235, ഇ​ന്ത്യ- 27,01,604, റ​ഷ്യ- 9,27,745, ദ​ക്ഷി​ണാ​ഫ്രി​ക്ക- 5,89,886, പെ​റു- 5,35,946, മെ​ക്സി​ക്കോ- 5,22,162, കൊ​ളം​ബി​യ- 4,76,660, ചി​ലി- 3,87,502, സ്പെ​യി​ൻ- 3,82,142.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 1,73,688, ബ്ര​സീ​ൽ- 1,08,654 , ഇ​ന്ത്യ- 51,925, റ​ഷ്യ- 15,740, ദ​ക്ഷി​ണാ​ഫ്രി​ക്ക- 11,982, പെ​റു- 26,281, മെ​ക്സി​ക്കോ- 56,757, കൊ​ളം​ബി​യ- 15,372, ചി​ലി- 10,513, സ്പെ​യി​ൻ- 28,646.