Asianet News MalayalamAsianet News Malayalam

'എന്തിനും തയ്യാറായിരിക്കൂ'; സൈന്യത്തോട് പൂര്‍ണ സജ്ജമാകാന്‍ ചൈനീസ് പ്രസിഡന്റ്

കഴിഞ്ഞ വര്‍ഷം ഗാല്‍വാനില്‍ ഇന്ത്യന്‍ സൈന്യവുമായി നടന്ന സംഘര്‍ഷത്തില്‍ ചൈനക്ക് ശക്തമായ തിരിച്ചടിയേറ്റിരുന്നു. 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ചൈന ഇതുവരെ കണക്കുപോലും പുറത്തുവിട്ടിട്ടില്ല.
 

Xi Jinping orders Chinese military to scale up combat readiness
Author
Beijing, First Published Jan 5, 2021, 5:33 PM IST

ബീജിങ്: ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയോട് പൂര്‍ണ സജ്ജമായി, ഏത് നിമിഷവും ആക്രമണ സന്നദ്ധരായിരിക്കാന്‍ പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ നിര്‍ദേശം. ചൈനീസ് മാധ്യമമായ ഷിന്‍ഹുവയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏത് നിമിഷവും പ്രവര്‍ത്തന സജ്ജമാകാന്‍ പ്രസിഡന്റ് നിര്‍ദേശം നല്‍കി. സൈന്യത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് പരിശീലനം വര്‍ധിപ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അദ്ദേഹം 2021ല്‍ ആദ്യമായി അദ്ദേഹം സൈന്യത്തിന് നല്‍കുന്ന ഉത്തരവാണിത്. സൈന്യത്തില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കാനും യുദ്ധം വിജയിക്കാന്‍ വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പും നടത്തണമെന്നും പ്രസിഡന്റ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഗാല്‍വാനില്‍ ഇന്ത്യന്‍ സൈന്യവുമായി നടന്ന സംഘര്‍ഷത്തില്‍ ചൈനക്ക് ശക്തമായ തിരിച്ചടിയേറ്റിരുന്നു. 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ചൈന ഇതുവരെ കണക്കുപോലും പുറത്തുവിട്ടിട്ടില്ല. ദക്ഷിണ ചൈന കടലിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുമ്പോഴാണ് സൈന്യത്തോട് പ്രസിഡന്റിന്റെ പുതിയ നിര്‍ദേശം.
 

Follow Us:
Download App:
  • android
  • ios