Asianet News MalayalamAsianet News Malayalam

'തായ്വാന്‍റെ പുനരേകീകരണം ലക്ഷ്യം' ;ഒപ്പം ചൈനയുടെ ശത്രുക്കള്‍ക്ക് വെല്ലുവിളിയുമായി ഷീ ചിന്‍പിങ്

നേരത്തെ 70,000ത്തോളം പേര്‍ പങ്കെടുത്ത ആഘോഷചടങ്ങുകളാണ് യാനന്‍മെന്‍ ചത്വരത്തില്‍ ബുധനാഴ്ച അതി രാവിലെ മുതല്‍ അരങ്ങേറിയത്. 

Xi Jinping warns foreign foes not to mess with China on 100th founding anniversary of CPC
Author
Beijing, First Published Jul 1, 2021, 5:28 PM IST

ബിയജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തില്‍ എതിരാളികള്‍ക്ക് താക്കീതുമായി ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങ്. ചൈനയ്ക്കെതിരെ നീങ്ങുന്ന എതിരാളികള്‍ ചൈനീസ് ഉരുക്കുവന്‍ മതിലില്‍ തട്ടിതകരും എന്നാണ് ബെയ്ജിങ്ങിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ നടന്ന ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് ഷീ പറഞ്ഞത്. ഒരു മണിക്കൂറോളം നീണ്ടതായിരുന്നു ഷീയുടെ പ്രസംഗം. മുതിര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

നേരത്തെ 70,000ത്തോളം പേര്‍ പങ്കെടുത്ത ആഘോഷചടങ്ങുകളാണ് യാനന്‍മെന്‍ ചത്വരത്തില്‍ ബുധനാഴ്ച അതി രാവിലെ മുതല്‍ അരങ്ങേറിയത്. ചൈനീസ് സൈനിക ശക്തി പ്രകടമാക്കുന്ന സൈനിക ആയുധ പ്രദര്‍ശനവും പരേഡും ഉണ്ടായിരുന്നു. തുടര്‍ന്നായിരുന്നു ചൈനീസ് പ്രസിഡന്‍റിന്‍റെ രംഗപ്രവേശനവും അഭിസംബോധനയും. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ മാവോയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള സ്യൂട്ട് ധരിച്ചാണ്  ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങ് വേദിയില്‍ എത്തിയത്. ഇതേ സമയം തന്നെ ആകാശത്ത് പോര്‍വിമാനങ്ങളുടെ പ്രകടനങ്ങളും നടന്നു.

ചൈനയില്‍ നിന്നും വിട്ടുപോയ തായ്വാന്‍റെ പുനരേകീകരണവും ചൈനീസ് പ്രസിഡന്‍റ് തന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. 'തയ്‌വാനെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുകയും സമ്പൂര്‍ണ പുനരേകീകരണം സാധ്യമാക്കുകയുമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രപരമായ ലക്ഷ്യവും ചൈനീസ് ജനതയുടെ പൊതുഅഭിലാഷവും' - ഷീ പറഞ്ഞു. ചൈനീസ് പ്രസിഡന്‍റിന്‍റെ ഈ പ്രസ്താവന ഏറെ അന്താരാഷ്ട്ര രാഷ്ട്രീയ പ്രധാന്യമുള്ള പ്രസ്താവനയാണ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios