Asianet News MalayalamAsianet News Malayalam

വൈഫൈ പാസ്‍വേര്‍ഡിനെ ചൊല്ലി തര്‍ക്കം; സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്ന യുവാവിന് ജീവപര്യന്തം

സഹോദരി അലെക്സസിനെ കഴുത്തില്‍ ചുറ്റിപ്പിടിച്ച കെവോന്‍ 15 മിനുട്ടിനുശേഷം പൊലീസ്  വന്നപ്പോഴാണ് പിടിവിട്ടത്. അബോധാവസ്ഥയില്‍ വീണ അലെക്സസിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല

Young man sentenced to death for killing his sister for WiFi password
Author
Georgia, First Published Aug 5, 2019, 8:58 PM IST

സഹോദരങ്ങള്‍ തമ്മലുള്ള തര്‍ക്കങ്ങള്‍ ചിലപ്പോഴെങ്കിലും ദുരന്തത്തില്‍ കലാശിക്കാറുണ്ട്. അത്തരത്തിലൊരു തര്‍ക്കത്തിനിടെ സഹോദരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ 18 കാരന് ജീവര്യന്തം ശിക്ഷ ലഭിച്ചെന്ന വാര്‍ത്തയാണ് ജോര്‍ജിയയില്‍ നിന്ന് പുറത്തുവരുന്നത്.

വീട്ടിലുള്ളവര്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാതിരിക്കാന്‍ 18കാരനായ കെവോന്‍ വാട്കിന്‍സ് പാസ്‍വേര്‍ഡ് മാറ്റിയിരുന്നു. തനിക്ക് ഗെയിം കളിക്കാന്‍ മാത്രം നെറ്റ് ലഭിക്കണമെന്ന് കരുതിയായിരുന്നു കെവോന്‍റെ നീക്കം. എന്നാല്‍ ഇത് കലാശിച്ചത് ഒരു വലിയ ദുരന്തത്തിലാണ്. പാസ്‍വേര്‍ഡ‍് നല്‍കാന്‍ അമ്മ ആവശ്യപ്പെട്ടു. എന്നാല്‍ കലിപൂണ്ട സഹോദരന്‍ അമ്മയെ എന്തെങ്കിലും ചെയ്യുമോ എന്ന് ഭയന്ന സഹോദരി ഇതില്‍ ഇടപെട്ടു.

ഇരുവരും തമ്മില്‍ വഴക്കായി. ഇവരെ പിടിച്ചുമാറ്റുന്നതിന് പകരം അമ്മ പൊലീസിനെ വിളിച്ചു. സഹോദരി അലെക്സസിനെ കഴുത്തില്‍ ചുറ്റിപ്പിടിച്ച കെവോന്‍ 15 മിനുട്ടിനുശേഷം പൊലീസ്  വന്നപ്പോഴാണ് പിടിവിട്ടത്. അബോധാവസ്ഥയില്‍ വീണ അലെക്സസിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

2018 ഫെബ്രുവരി 2നായിരുന്നു സംഭവം. എന്നാല്‍ കേസില്‍ വിധി വന്നത് കഴിഞ്ഞ ദിവസമാണ്. കേസില്‍ കെവോന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ''ഈ സംഭവത്തോടെ ഒരു കുടുംബം തന്നെയാണ് നശിച്ചത്. വിധി പുറപ്പെടുവിക്കുന്നതോടെ ആ അധ്യായം അടയും. ഇനി അവര്‍ക്ക് എല്ലാവേദനകളില്‍ നിന്നും പുറത്തുകടക്കാനാകട്ടേ'' - വിധി പുറപ്പെടുവിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios