അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മാര്‍പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

വത്തിക്കാൻ: റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ തുടരുന്നതിനിടെ റോമില്‍ നിര്‍ണായക കൂടിക്കാഴ്ച. യുക്രൈന്‍ പ്രസിഡന്‍റ് വൊലോദിമിർ സെലന്‍സ്കിയും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സും തമ്മിലാണ് റോമിലെ അമേരിക്കന്‍ സ്ഥാനപതിയുടെ വസതിയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മാര്‍പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

നല്ല കൂടിക്കാഴ്ച എന്നായിരുന്നു സെലന്‍സ്കി ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.അതേസമയം അക്രമം നിറഞ്ഞതും രക്ത രൂക്ഷിതവുമായ യുദ്ധം അവസാനപ്പിക്കാൻ ശ്രമിക്കുന്നതിനറെ ഭാഗമായി വ്ലാദിമിർ പുടിനോടും വ്ലാദിമിർ സെലൻസ്കിയോടു തിങ്കളാഴ്ച സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ശനിയാഴ്ചാണ് ട്രംപ് ഇക്കാര്യം വിശദമാക്കിയത്. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് ട്രംപ് വിശദമാക്കിയത്. 

തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പുടിനുമായും പിന്നാല സെലൻസ്കിയുമായും ഫോൺ സംഭാഷണം നടത്തുമെന്നാണ് ട്രംപ് വിശദമാക്കുന്നത്. വെടിനിർത്തൽ സംഭവിക്കട്ടെ. യുദ്ധം ഒരിക്കലും സംഭവിക്കേണ്ടതല്ല. അവസാനിക്കും, എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് ട്രംപ് കുറിപ്പിൽ വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം