അതേസമയം, ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടുമ്പോള്‍ അര്‍ജുൻ ടെന്‍ഡുല്‍ക്കര്‍ ശ്രദ്ധാകേന്ദ്രം ആകുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടെയുണ്ട്.

അഹമ്മദാബാദ്: ഒരു മത്സരത്തിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ അര്‍ജുൻ ടെൻഡുല്‍ക്കറെ ടീമില്‍ നിന്ന് തഴയാതെ മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ടൈറ്റൻസിനെ എതിരെയുള്ള മത്സരത്തില്‍ താരം ആദ്യ ഇലവനില്‍ ഇടം നേടി. പഞ്ചാബ് കിംഗ്സിന് എതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ ഓരോവറില്‍ താരം 31 റണ്‍സ് വഴങ്ങിയിരുന്നു. ഇതോടെ ഇന്ന് അര്‍ജുനെ മുംബൈ ഇന്ത്യൻസ് ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

അതേസമയം, ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടുമ്പോള്‍ അര്‍ജുൻ ടെന്‍ഡുല്‍ക്കര്‍ ശ്രദ്ധാകേന്ദ്രം ആകുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടെയുണ്ട്. താരത്തിന് ഗുജറാത്ത് ടീമിനോട് പഴയ ഒരു കണക്ക് കൂടെ തീര്‍ക്കാൻ ബാക്കിയാണ്. ഐപിഎല്‍ താര ലേലത്തില്‍ ഗുജറാത്ത് ടൈറ്റൻസ് നടത്തിയ ഒരു ഇടപെടല്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായതാണ്. ലേലത്തില്‍ അര്‍ജുന്‍റെ പേര് വന്നപ്പോള്‍ താരത്തെ മുംബൈ എടുക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും വലിയ സംശയം ഒന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍, എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഗുജറാത്ത് ടീം അര്‍ജുനായി ലേലം വിളി നടത്തി. തുടര്‍ന്ന് 30 ലക്ഷം രൂപയ്ക്കാണ് മുംബൈ താരത്തെ ടീമിലെത്തിച്ചത്. അര്‍ജുനെ സ്വന്തമാക്കാനായിരുന്നില്ല, മറിച്ച് പരിഹസിക്കാനാണ് ഈ നീക്കം നടത്തിയതെന്ന് അന്ന് വലിയ ചര്‍ച്ചയായിരുന്നു. കൂടാതെ ഗുജറാത്ത് മുഖ്യ പരിശീലകനായ ആശിഷ് നെഹ്റയുടെ ഒരു ചിരിയും ഇത്തരമൊരു വാദത്തിന് ബലമേകി. ലേല ഹാള്‍ മുഴുവൻ ഈ സമയം ചിരിച്ചിരുന്നു. ഈ പരിഹാസത്തിന് മറുപടി കൊടുക്കാനാകാനും അര്‍ജുൻ ഇന്ന് ശ്രമിക്കുകയെന്ന് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്നുണ്ട്. ടോസ് നേടിയ മുംബൈ ഇന്ത്യൻ ബൗളിംഗ് തെരഞ്ഞെടുത്തിട്ടുണ്ട്. 

കട്ടക്കലിപ്പൻ! ഇത് ക്യാപ്റ്റൻ കൂള്‍ തന്നെയോ? സഹതാരത്തോട് ചൂടാകുന്ന എം എസ് ധോണി, ആരാധകരെ ഞെട്ടിച്ച് വീഡിയോ