ദീപക് ചഹാറിനെ സിക്സിന് പറത്തിക്കൊണ്ടാണ് താരം 50 റണ്‍സ് കടന്നത്. ഇതിന് ശേഷം വിരാട് കോലിയുടെതേ് പോലെയുള്ള ആഘോഷമാണ് ബദോണി നടത്തിയത്.

ലഖ്നൗ: കൈല്‍ മയേഴ്സ്, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരൻ എന്നിങ്ങനെ രാജ്യാന്തര ക്രിക്കറ്റില്‍ പേരും പെരുമയുമുള്ള വമ്പന്മാര്‍ വീണ പിച്ചിൽ ബാറ്റിംഗ് വിസ്ഫോടനം തീര്‍ത്ത് യുവതാരം ആയുഷ് ബദോണി. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് തകരുന്ന സമയത്ത് ക്രീസിലെത്തിയ ബദോണി ടീമിനെ ഒറ്റയ്ക്ക് കരകയറ്റുകയായിരുന്നു. അഞ്ച് വിക്കറ്റിന് 44 റൺസ് എന്ന നിലയില്‍ ടീം തകര്‍ന്ന് നില്‍ക്കുന്ന സമയത്താണ് ബദോണി ക്രീസില്‍ എത്തുന്നത്. 30 പന്ത് നേരിട്ട താരം അര്‍ധ സെഞ്ചുറി സ്വന്തമാക്കുകയായിരുന്നു.

ദീപക് ചഹാറിനെ സിക്സിന് പറത്തിക്കൊണ്ടാണ് താരം 50 റണ്‍സ് കടന്നത്. ഇതിന് ശേഷം വിരാട് കോലിയുടെതേ് പോലെയുള്ള ആഘോഷമാണ് ബദോണി നടത്തിയത്. താരത്തിന്‍റെ 'ഫ്ലൈയിംഗ് കിസ്' ആഘോഷം വിരാട് കോലിക്കുള്ള മറപടിയാണോ ആഘോഷമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മുമ്പും കോലിയെ അനുകരിച്ചുള്ള ആഘോഷ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് ബദോണി. അതേസമയം, ടോസ് നഷ്‌ടപ്പെട്ട് സ്വന്തം മൈതാനത്ത് ആദ്യം ബാറ്റിംഗിനിറങ്ങിയ ലക്‌നൗ 19.2 ഓവറില്‍ 7 വിക്കറ്റിന് 125 റണ്‍സെടുത്ത് നില്‍ക്കേ മഴയെത്തുകയായിരുന്നു.

നേരത്തെ മഴ കാരണം വൈകിയാണ് മത്സരം തുടങ്ങിയതും. 14 ഓവറില്‍ 64 റണ്‍സ് മാത്രമുണ്ടായിരുന്ന ലഖ്‌നൗവിനെ ആയുഷ് ബദോനിയുടെ വെടിക്കെട്ട് ഫിഫ്റ്റിയാണ് കരകയറ്റിയത്. ബദോണി 33 പന്തില്‍ 59* റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയാണ്. ചെന്നൈയുടെ സ്‌പിന്നര്‍മാര്‍ മികച്ച വട്ടംകറക്കിയതോടെ വന്‍ തകര്‍ച്ചയോടെയായിരുന്നു ക്രുനാല്‍ പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ബാറ്റിംഗ് തുടക്കം.

6.5 ഓവറില്‍ 34 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ന്നപ്പോഴേക്കും നാല് വിക്കറ്റ് നഷ്‌ടമായ അവസ്ഥയിലായിരുന്നു. മൊയീന്‍ അലി ഇന്നിംഗ്‌സിലെ നാലാം ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ കെയ്‌ല്‍ മെയേഴ്‌സിനെ(17 പന്തില്‍ 14) റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ കൈകളില്‍ എത്തിച്ചാണ് വിക്കറ്റ് വീഴ്‌ചയ്‌ക്ക് തുടക്കമിട്ടത്. കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഓപ്പണറായി ഇറങ്ങിയ മനന്‍ വോറയ്‌ക്കും തിളങ്ങാനായില്ല.

എന്താ നടന്നേ... ആരാ പടക്കം പൊട്ടിച്ചേ..! സംഭവിച്ചത് എന്താണെന്ന് പോലും മനസിലായില്ല, 'കിളി പാറി' സ്റ്റോയിനിസ്