Asianet News MalayalamAsianet News Malayalam

'കോലിക്കായി വിക്കറ്റ് വീഴ്ത്തി, എന്നിട്ടും ലോകകപ്പിനില്ല': ചാഹലിനെ തഴഞ്ഞത് ചോദ്യം ചെയ്ത് മുന്‍ സെലക്റ്റര്‍

ശിഖര്‍ ധവാന്‍, യൂസ്‌വേന്ദ്ര ചാഹല്‍, പൃഥ്വി ഷാ തുടങ്ങിയവര്‍ക്ക് ടീമില്‍ സ്ഥാനം ലഭിച്ചില്ല. അശ്വിന്‍, ചാഹര്‍ എന്നിവരുടെ വരവാണ് ചാഹലിന് വിനയായത്. പരിചയസമ്പന്നനായ ചാഹലിനെ ഒഴിവാക്കിയത് പലരിലും അമ്പരപ്പുണ്ടാക്കിയിരുന്നു.
 

Former Selector questions India bowler omission from T20 WC
Author
Mumbai, First Published Oct 3, 2021, 4:48 PM IST
  • Facebook
  • Twitter
  • Whatsapp

മുംബൈ: കഴിഞ്ഞ മാസമാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. 15 അംഗ സംഘത്തില്‍ സ്പിന്നര്‍മാര്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ അശ്വിന്‍ നടത്തിയ തിരിച്ചുവരവായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ചാവിഷയം. വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ മറ്റു സ്പിന്നര്‍മാര്‍. 

വെടിക്കെട്ട് ബാറ്റിംഗിന് ധോണിയുടെ തകര്‍പ്പന്‍ സമ്മാനം; ത്രില്ലടിച്ച് യശ്വസി ജയ്സ്വാള്‍

ശിഖര്‍ ധവാന്‍, യൂസ്‌വേന്ദ്ര ചാഹല്‍, പൃഥ്വി ഷാ തുടങ്ങിയവര്‍ക്ക് ടീമില്‍ സ്ഥാനം ലഭിച്ചില്ല. അശ്വിന്‍, ചാഹര്‍ എന്നിവരുടെ വരവാണ് ചാഹലിന് വിനയായത്. പരിചയസമ്പന്നനായ ചാഹലിനെ ഒഴിവാക്കിയത് പലരിലും അമ്പരപ്പുണ്ടാക്കിയിരുന്നു. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും സെലക്റ്ററുമൊക്കെയായിരുന്ന എംഎസ്‌കെ പ്രസാദിനും ചാഹലിനെ തഴഞ്ഞത് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹം ഇക്കാര്യം പറയുകയും ചെയ്തു. 

ഐപിഎല്‍ 2021: 'ഉന്നതങ്ങളിലാണ് ധോണി, ക്യാപ്റ്റന്‍സിയെ വെല്ലാന്‍ മറ്റൊരാളില്ല'; പ്രകീര്‍ത്തിച്ച് രവി ശാസ്ത്രി

ചാഹല്‍ പുറത്തായതിലെ കാരണം എന്തായിരിക്കുമെന്ന് പരിശോധിക്കുകയാണ് പ്രസാദ്. ''വിക്കറ്റെടുക്കന്നത് പരിശോധിച്ചാല്‍ ഇന്ത്യയുടെ മികച്ച ടി20 ബൗളര്‍ ചാഹലാണ്. കഴിഞ്ഞ 4-5 വര്‍ഷമായി അവന്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തികൊണ്ടിരിക്കുന്നു. ബാംഗ്ലൂരിലെ ഫ്‌ളാറ്റ് വിക്കറ്റില്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് ആവശ്യപ്പെട്ടപ്പോഴെല്ലാം ചാഹല്‍ വിക്കറ്റ് നല്‍കിയിട്ടുണ്ട്. ചാഹലിന് പകരം എങ്ങനെയാണ് രാഹുല്‍ ചാഹര്‍ എങ്ങനെയാണ് ടീമിലെത്തിയതെന്ന് അറിയില്ല.

ഐപിഎല്‍ 2021: 'മോശം, മോശം.. അവന്‍ പഴയ റെയ്‌നയല്ല'; പകരക്കാരനെ നിര്‍ദേശിച്ച് ഷോണ്‍ പൊള്ളോക്ക്

എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ചാഹലിന്റെ പ്രകടനത്തില്‍ നേരിയ താഴ്ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചാഹറാവട്ടെ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായി രണ്ട് ഐപിഎല്‍ സമ്മാനിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ചിലപ്പോള്‍ അതായിരിക്കാം ചാഹറിന് ഗുണകരമായി മാറിയത്.'' പ്രസാദ് വ്യക്തമാക്കി.

ഐപിഎല്‍ 2021: 'അവനോട് ബഹുമാനം മാത്രം'; വിജയാഹ്ലാദത്തിനിടയിലും റിതുരാജിനെ പ്രകീര്‍ത്തിച്ച് സഞ്ജു

കഴിഞ്ഞ മൂന്ന് ഐപിഎല്‍ സീസണിലും യഥാക്രം 13, 15, 13 വിക്കറ്റുകള്‍ വീഴ്ത്താന്‍ ചാഹലിനായിരുന്നു. ഇന്ത്യക്കായി നാല് ഏകദിനങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും ചാഹല്‍ നേടി. ഒമ്പത് ടി20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി. ഈ സീസണില്‍ വിക്കറ്റ് നേട്ടങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ചാഹര്‍. 11 മത്സരങ്ങളില്‍ 13 വിക്കറ്റാണ് ചാഹറിന്റെ സമ്പാദ്യം. അതേസമയം ചാഹല്‍ ആദ്യ 15ല്‍ പോലുമില്ല.

Follow Us:
Download App:
  • android
  • ios