അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിടെ മഴയെത്തിയപ്പോള്‍ വിജയലക്ഷ്യം 171 ആയി പുനര്‍നിശ്ചയിച്ചു.

ദില്ലി: ഐപിഎല്‍ ചരിത്രത്തിലെ അഞ്ചാം കിരീടമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉയര്‍ത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ഇതോടെ ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്താനും ചെന്നൈക്കായി.

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിടെ മഴയെത്തിയപ്പോള്‍ വിജയലക്ഷ്യം 171 ആയി പുനര്‍നിശ്ചയിച്ചു. ചെന്നൈ 15 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറിക്കടക്കുകയും ചെയ്തു.

ഇപ്പോള്‍ ജേതാക്കളായ ചെന്നൈയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററുമായ ഗൗതം ഗംഭീര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് ഗംഭീര്‍.

അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടതിങ്ങനെ... ''അഭിനന്ദനങ്ങള്‍ സിഎസ്‌കെ. ഒരു കിരീടം നേടുകയെന്നത് ബുദ്ധിമുട്ടാണ്, അഞ്ചെണ്ണം നേടുകയെന്നത് അവിശ്വസനീയവും!'' ഗംഭീര്‍ കുറിച്ചിട്ടു. ട്വീറ്റ് വായിക്കാം...

Scroll to load tweet…

മോഹിത് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ അഞ്ചാം പന്തില്‍ സിക്‌സും അവസാന പന്തില്‍ സിക്‌സും ഫോറും നേടിയാണ് ജഡേജ ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. ആറ് പന്തില്‍ 15 റണ്‍സുമായി ജഡേജ പുറത്താവാതെ നിന്നു. മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോഹിത് മൂന്ന് വിക്കറ്റെടുത്തു.

ചെന്നൈക്ക് കോടികള്‍,ഗില്ലിന് ഇന്നലെ മാത്രം 40 ലക്ഷം, സമ്മാനതുക ഇങ്ങനെ

നേരത്തെ ചെന്നൈക്കായി ബാറ്റെടുത്ത എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 25 പന്തില്‍ 47 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍െയാണ് ടോപ് സ്‌കോറര്‍. റിതുരാജ് ഗെയ്കവാദ് (16 പന്തില്‍ 26), ശിവം ദുബെ (21 പന്തില്‍ 32), അജിന്‍ക്യ രഹാനെ (3 പന്തില്‍ 27), അമ്പാട്ടി റായുഡു (8 പന്തില്‍ 19) എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

YouTube video player