ആര്‍സിബിയുടെ വിരാട് കോലിയും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ നവീൻ ഉള്‍ ഹഖും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നത്. 

ലഖ്നൗ: എതിരാളികളെ അങ്ങോട്ട് പോയി സ്ലെഡ്ജ് ചെയ്യുന്നത് തന്റെ ശീലമല്ലെന്ന് ലഖ്നൗ സൂപ്പർ ജയന്റ്സ് താരം നവീൻ ഉൾ ​ഹഖ്. ആർസിബി താരം വിരാട് കോലിയുമായുള്ള ഉരസൽ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് നവീനിന്റെ പ്രതികരണമെന്നുള്ളതാണ് ശ്രദ്ധേയം. സഹതാരം ആവേശ് ഖാനുമായുള്ള ചാറ്റിലാണ് സ്ലെഡ്ജ് ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് നവീൻ വെളിപ്പെടുത്തിയത്. ക്രിക്കറ്റ് ഗ്രൗണ്ടിലെ തന്റെ പ്രിയപ്പെട്ട സ്ലെഡ്ജിനെക്കുറിച്ച് ചോദിച്ചപ്പോൾ അഫ്ഗാനിസ്ഥാൻ പേസർ ഇക്കാര്യം പറഞ്ഞത്.

അതേസമയം, ആര്‍സിബിയുടെ വിരാട് കോലിയും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ നവീൻ ഉള്‍ ഹഖും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നത്. വാംഖഡെയില്‍ മുംബൈ ഇന്ത്യൻസിനെതിരെ വിരാട് കോലി പുറത്തായതിന് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരം നവീൻ ഉള്‍ ഹഖ് രംഗത്ത് വന്നിരുന്നു. മത്സരം കാണുന്നതിനെ സൂചിപ്പിക്കുന്ന ചിത്രത്തില്‍ മധുരമുള്ള മാമ്പഴങ്ങള്‍ എന്നും കുറിച്ചാണ് നവീൻ പോസ്റ്റിട്ടത്.

മത്സരത്തില്‍ മുംബൈയുടെ വിജയം ഉറപ്പായ സമയത്ത് താരം അടുത്ത പോസ്റ്റുമിട്ടു. ഇത്തവണയും ടിവിയില്‍ മത്സരം കാണുന്നത് തന്നെയായിരുന്നു ബാക്ക്ഗ്രൗണ്ടില്‍. ഒപ്പം രണ്ടാം റൗണ്ട് മാമ്പഴങ്ങളാണ് ഇതെന്നും തനിക്ക് ലഭിച്ചതില്‍ ഏറ്റവും മികച്ച മാമ്പഴങ്ങളാണ് ഇതെന്നുമാണ് രണ്ടാമത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതിന് മറുപടിയെന്നോളം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുതിയ വീഡിയോ കോലിയും പങ്കുവെച്ചു.

അമേരിക്കന്‍ നടനും കൊമേഡിയനുമായ കെവിന്‍ ഹാര്‍ട്ടിന്‍റെ ഒരു വീഡിയോയാണ് കോലി ഇന്‍സ്റ്റ സ്റ്റോറിയാക്കിയത്. നിങ്ങള്‍ക്ക് എത്രത്തോളം വൈകാരികതയുണ്ട്, എത്രത്തോളം നിങ്ങള്‍ക്ക് മുറിവേറ്റു എന്നിരുന്നാലും ജീവിതം മുന്നോട്ടുപോകണം. വിദ്വേഷം, നെഗറ്റീവിറ്റി എന്നിവയില്‍ നിന്നെല്ലാം മാറിനില്‍ക്കുക. കാരണം, ഞാന്‍ ഒരുപാട് പോസിറ്റീവ് കാര്യങ്ങളിലാണ് ജീവിക്കുന്നത്. ഭൂതകാലത്തില്‍ തുടരുന്നില്ല എന്നുമാണ് വീഡിയോയില്‍ കെവിന്‍ ഹാര്‍ട്ട് പറയുന്നത്. 

കാശ് കൊടുത്ത് ടിക്കറ്റ് വാങ്ങി, വിശാലമായി സ്റ്റേഡിയത്തിൽ കിടന്ന് ജിയോ സിനിമയിൽ കളി കാണുന്ന യുവാവ്, വീഡിയോ