എന്നാല്‍ പിഴ കൊണ്ട് മാത്രം ഇത്തരം പെരുമാറ്റങ്ങള്‍ അവസാനിപ്പിക്കാനാവില്ലെന്നും ആരെയെങ്കിലും വിക്കിയാല്‍ മാത്രമെ ഇതിനൊരു അവസാനമുണ്ടാകുവെന്നും സെവാഗ് ക്രിക് ബസിനോട് പറഞ്ഞു. മോശമായി പെരുമാറുന്നവരെ വിലക്കിയാല്‍ മാത്രമെ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കുകയുളളു.

ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തിനിടെ ആര്‍സിബി താരം വിരാട് കോലിയും ലഖ്നൗ താരമായ നവീന്‍ ഉള്‍ ഹഖും ടീം മെന്‍ററായ ഗൗതം ഗംഭീറും തമ്മില്‍ ഉടക്കിയതില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. മത്സരത്തിനിടെ ഗ്രൗണ്ടില്‍ മോശമായി പെരുമാറുന്നവര്‍ക്കെതിരെ വിലക്ക് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ ബിസിസിഐ സ്വീകരിച്ചാല്‍ മാത്രമെ കളിക്കാരുടെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ എന്ന് സെവാഗ് പറഞ്ഞു. മോശം പെരമാറ്റത്തിന്‍റെ പേരില്‍ കോലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനവും നവീന് 50 ശതമാനവും ബിസിസിഐ പിഴ ചുമത്തിയിരുന്നു.

എന്നാല്‍ പിഴ കൊണ്ട് മാത്രം ഇത്തരം പെരുമാറ്റങ്ങള്‍ അവസാനിപ്പിക്കാനാവില്ലെന്നും ആരെയെങ്കിലും വിക്കിയാല്‍ മാത്രമെ ഇതിനൊരു അവസാനമുണ്ടാകുവെന്നും സെവാഗ് ക്രിക് ബസിനോട് പറഞ്ഞു. മോശമായി പെരുമാറുന്നവരെ വിലക്കിയാല്‍ മാത്രമെ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കുകയുളളു. ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കും കെയ്റോണ്‍ പൊള്ളാര്‍ഡും തമ്മിലുള്ള തര്‍ക്കവും അമ്പയറിംഗ് പിഴവിനെത്തുടര്‍ന്ന് എം എസ് ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നതും കഴിഞ്ഞ വര്‍ഷം റിഷഭ് പന്ത് സമാനമായി പ്രതികരിച്ചതും എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇതിനെതിരെയെല്ലാം വിലക്കുള്‍പ്പെടെ ശക്തമായ നടപടി എടുത്തിരുന്നെങ്കില്‍ കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു.

മുംബൈയുടെ ആവേശജയത്തിലും നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് രോഹിത്; ഹിറ്റ്മാന് ഒപ്പമുള്ളത് ഗൗതം ഗംഭീര്‍ മാത്രം

കുട്ടികള്‍ പോലും ആരാധനയോടെ കാണുന്ന പ്രിയ താരങ്ങള്‍ ഇങ്ങനെ ഗ്രൗണ്ടില്‍ വെച്ച് കലഹിക്കുന്നത് നല്ല കാഴ്ചയല്ല. ഇതൊക്കെ ഡ്രസ്സിംഗ് റൂമില്‍ ഒതുക്കി നിര്‍ത്തണം. കളിക്കാര്‍ പരസ്പരം ചീത്തവിളിക്കുന്നത് എന്താണെന്ന് അവരുടെ ചുണ്ടനക്കം നോക്കി കുട്ടികള്‍ക്ക് വായിച്ചെടുക്കാന്‍ പറ്റും. ഇത്തരമൊരു അവസരത്തില്‍ മുമ്പ് ബെന്‍ സ്റ്റോക്സ് പറഞ്ഞത് എന്‍റെ കുട്ടികള്‍ ചുണ്ടനക്കം നോക്കി കണ്ടുപിടിച്ചിരുന്നു. എന്‍റെ കുട്ടികള്‍ക്ക് കഴിയുമെങ്കില്‍ മറ്റുള്ള കുട്ടികള്‍ക്കും കഴിയും. കോലിക്കും ഗംഭീറിനും അത് പറയാമെങ്കില്‍ ഞങ്ങള്‍ക്കും പറഞ്ഞൂടെ എന്ന് അവര്‍ കരുതിയാല്‍ അവരെ തെറ്റ് പറയാന്‍ പറ്റില്ല.

ലഖ്നൗ-ആര്‍സിബി മത്സരം കഴിഞ്ഞ ഉടന്‍ ഞാന്‍ ടിവി സ്വിച്ച് ഓഫ് ചെയ്തതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് മനസിലായിരുന്നില്ല. പിറ്റേന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇതൊക്കെ കണ്ടത്. തോറ്റവര്‍ തോല്‍വി അംഗീകരിച്ച് മിണ്ടാതെ പോകുകയും വിജയികള്‍ ആഘോഷിക്കുകയും ചെയ്യട്ടെ. എന്തിനാണ് പരസ്പരം പ്രകോപിപ്പിക്കുന്നത്. ഇതെല്ലാം രാജ്യത്തെ കുട്ടികള്‍ കാണുന്നുണ്ട്. തങ്ങളുടെ ആരാധനാപാത്രങ്ങള്‍ തന്നെ ഇതൊക്കെ ചെയ്യുമ്പോള്‍ തങ്ങള്‍ക്കും എന്തുകൊണ്ട് ആയിക്കൂടെന്ന് അവര്‍ ചിന്തിക്കുമെന്നും സെവാഗ് പറഞ്ഞു.