മുംബൈ: ഐപിഎല്‍ പതിമൂന്നാം സീസണിനിടെ പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ ഇശാന്ത് ശര്‍മ്മ പുറത്തായിരുന്നു. യുഎഇയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍(എന്‍സിഎ) ഫിറ്റ്‌നസ് വീണ്ടെടുത്തുവരികയാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കേ ആശ്വാസം പകരുന്ന വാര്‍ത്ത ഇശാന്തിന്‍റെ പരിക്കിന്‍റെ കാര്യത്തില്‍ പുറത്തുവരുന്നുണ്ട്.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തുടക്കം മുതല്‍ ഇശാന്തിന് പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ ടെസ്റ്റ് പരമ്പരയ്‌ക്കായി ഇശാന്തിന് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 18 മുതല്‍ ഇശാന്തിന് വീണ്ടും പന്തെറിയാനാകും എന്നാണ് എന്‍സിഎ അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തും മുമ്പ് ഫിറ്റ്‌നസ് തെളിയിക്കാന്‍ ഇശാന്തിന് ഒരു പരിശീലന മത്സരമെങ്കിലും കളിക്കേണ്ടിവന്നേക്കും.  

സഞ്ജു അര്‍ധ സെഞ്ചുറി തികച്ചപ്പോള്‍ കമന്‍ററി ബോക്‌സില്‍ സംഭവിച്ചത് എന്ത്? ആരാധകര്‍ അറിയണം

പര്യടനത്തിനായി നവംബര്‍ 11നോ 12നോ ടീം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നുവീതം ഏകദിങ്ങളും ടി20യും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. മത്സരക്രമം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യ ഏകദിന നവംബര്‍ 26ന് നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡിസംബര്‍ 17ന് അഡ്‌ലെയ്‌ഡില്‍ ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാകും എന്നാണ് നിലവിലെ സൂചനകള്‍. 

സ്റ്റോക്‌സ്-സഞ്ജു വെടിക്കെട്ടില്‍ രാജസ്ഥാന്‍ സൃഷ്‌ടിച്ചത് റെക്കോര്‍ഡ്

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ മുഖ്യ സെലക്‌ടര്‍ സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇശാന്ത് ശര്‍മ്മയുടെ കാര്യത്തിലും പ്രഖ്യാപനമുണ്ടായേക്കും. എന്നാല്‍ കൊവിഡ് 19ന്‍റെ സാഹചര്യത്തില്‍ ബയോ-ബബിള്‍ അടക്കമുള്ള നിയന്ത്രണങ്ങളുള്ളതിനാല്‍ പര്യടനത്തിന്‍റെ തുടക്കം മുതല്‍ താരത്തിന്‍റെ പങ്കാളിത്തമുണ്ടാകുമോ എന്ന കാര്യവും പരിഗണിച്ചായിരിക്കും തീരുമാനം. 

Powered by