ദുബായ്: കടുത്ത സമ്മര്‍ദ്ദത്തിനിടെ ധോണിപ്പടയ്‌ക്ക് ഇന്ന് ഐപിഎല്‍ പതിമൂന്നാം സീസണിലെ അഞ്ചാം മത്സരം. തുടര്‍ച്ചയായി മൂന്ന് കളി തോറ്റ ചെന്നൈയുടെ എതിരാളികള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ആണ്. വൈകീട്ട് 7.30ന് ദുബായിൽ മത്സരം തുടങ്ങും. പഞ്ചാബ് ഏഴാമതും ചെന്നൈ അവസാന സ്ഥാനത്തുമാണ്.

മറ്റൊരു വെടിക്കെട്ട് കാത്ത് ഷാര്‍ജ; ഇന്ന് മുംബൈ- ഹൈദരാബാദ് സിക്‌സര്‍ പോരാട്ടം

ചരിത്രത്തിലാദ്യമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടര്‍ച്ചയായ 4 മത്സരം കൈവിടുമോ ? വയസന്‍ പടയെന്ന പഴിയും കേട്ട് ലീഗില്‍ കിതയ്ക്കുന്ന ധോണിപ്പടയ്ക്ക് ഇന്ന് തിരിച്ചുവരവിനുള്ള സുവര്‍ണാവസരമാണ്. 200ന് മുകളില്‍ റൺസടിച്ചാലും പ്രതിരോധിക്കാന്‍ പാടുപെടുന്ന കിംഗ്സ് ഇലവന്‍ പഞ്ചാബ് ആണ് എതിരാളികള്‍.

പലതും ചീഞ്ഞുനാറുന്നു ? ധോണിക്കെതിരായ ഇര്‍ഫാന്‍ പത്താന്റെ ഒളിയമ്പ് ശരിവച്ച് ഹര്‍ഭജനും

ബാറ്റിംഗ്ക്രമത്തിൽ താഴേക്കിറങ്ങിയും കൂറ്റനടികള്‍ വൈകിപ്പിച്ചും ആരാധകരെ സമ്മര്‍ദ്ദത്തിലാക്കുന്ന എം എസ് ധോണി തന്നെ ഇക്കുറിയും ശ്രദ്ധാകേന്ദ്രം. എന്നാൽ പവര്‍പ്ലേയിൽ പ്രത്യാക്രമണം നടത്തുകയും മധ്യഓവറുകളില്‍ റൺനിരക്ക് താഴാതെയും നോക്കുകയാണ് സിഎസ്‌കെയുടെ മുന്നിലെ യഥാര്‍ത്ഥ വെല്ലുവിളി. ഷെയ്‌ന്‍ വാട്സണും കേദാര്‍ ജാദവിനും മേൽ സമ്മര്‍ദ്ദമുണ്ടാകുമെന്ന് പരിശീലകന്‍ ഫ്ലെമിംഗ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

ഐപിഎല്ലില്‍ വീണ്ടും ഒത്തുകളിക്ക് ശ്രമം; ബിസിസിഐ അന്വേഷണം തുടങ്ങി

ഡെത്ത് ഓവറില്‍ ആരെ പരീക്ഷിച്ചാലും തല്ലുവാങ്ങിക്കൂട്ടുന്ന പഞ്ചാബ് ബൗളിംഗില്‍ തന്ത്രങ്ങളെല്ലാം മാറ്റിപ്പിടിക്കേണ്ടിവരും. കെ എൽ രാഹുലും മായങ്ക് അഗര്‍വാളും ഓറഞ്ച് ക്യാപ്പിനായി മത്സരിക്കുന്നത് മാത്രം ആശ്വാസം. മാക്‌സ്‌വെല്ലും പുരാനും കരുൺ നായരുമെല്ലാം നനഞ്ഞ പടക്കമായി. പഞ്ചാബിന്‍റെ മധ്യനിരയിലേക്ക് വേഗം കടന്നുകയറിയാൽ സിഎസ്‌കെയ്‌ക്ക് പ്രതീക്ഷ വയ്‌ക്കാം. 'ആരാധകരുടെ തല' വിമര്‍ശകര്‍ക്ക് മാസ് മറുപടി നൽകുന്നതിനായുള്ള കാത്തിരിപ്പ് ഇനിയും നീണ്ടുപോയിക്കൂടാ. 

ധോണിയുടേത് ഇരട്ടത്താപ്പ് ? 'തല'യ്‌ക്കെതിരെ ഇര്‍ഫാന്‍ പത്താന്റെ ഒളിയമ്പ്

Powered by