അബുദാബി: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തില്‍ ആരാധകര്‍ കാത്തിരിക്കുന്നത് മൂന്ന് നാഴികക്കലുകള്‍. ട്വന്റി 20യിൽ 300 സിക്സറുകൾ എന്ന നേട്ടത്തിന് ധോണിക്ക് ഒറ്റ സിക്സർ കൂടി മതി. കൊൽക്കത്ത ഓൾറൗണ്ടർ ആന്ദ്രേ റസലിന് 300 വിക്കറ്റ് ക്ലബിലെത്താൻ രണ്ട് വിക്കറ്റ് മതി. പാറ്റ് കമ്മിൻസിന് 100 വിക്കറ്റ് തികയ്ക്കാൻ ഒരു വിക്കറ്റാണ് വേണ്ടത്.

അബുദാബിയില്‍ രാത്രി ഏഴരയ്‌ക്കാണ് കൊല്‍ക്കത്ത-ചെന്നൈ മത്സരം. വിമർശക‍‌‍ർക്കും എഴുതിത്തള്ളിയവർക്കും സാധ്യമായ ഏറ്റവും നല്ല മറുപടി നൽകിയാണ് ധോണിയുടെ ചെന്നൈ വരുന്നത്. തുട‍ർച്ചയായ മൂന്ന് തോൽവികൾക്കൊടുവിൽ പഞ്ചാബിനെതിരെ പത്ത് വിക്കറ്റ് വിജയം നേടി. ബ്രാവോയും റായുഡുവും പരുക്ക് മാറിയെത്തിയതിന്റെ പിന്നാലെ വാട്സണും ഡുപ്ലെസിയും ഉഗ്രൻ ഫോമിലെന്നതും ആശ്വാസം.

സഞ്ജു തിരിച്ചുവരുമോ?; കഴിഞ്ഞ മൂന്ന് ഐപിഎല്‍ സീസണുകളിലെ കണക്ക് പറയുന്നത് ഇങ്ങനെ.!

രണ്ട് ജയവും രണ്ട് തോൽവിയും അക്കൗണ്ടിലുള്ള കൊൽക്കത്ത പ്രധാനമായും ആശ്രയിക്കുന്നത് ശുഭ്മാൻ ഗില്ലിനെയും ഓ‍യിൻ മോർഗനെയുമാണ്. ക്യാപ്റ്റൻ ദിനേശ് കാ‍ർത്തിക്കും ഓപ്പണറായി പരീക്ഷണം തുടരുന്ന സുനിൽ നരെയ്‌നും കൂറ്റനടിക്കാരൻ ആന്ദ്രേ റസലും ഇതുവരെ താളംകണ്ടെത്തിയിട്ടില്ല. അതേസമയം യുവപേസർമാരായ കമലേഷ് നാഗർകോട്ടിയും ശിവം മാവിയും ബൗളിംഗില്‍ കൊല്‍ക്കത്തയുടെ പ്രതീക്ഷയാവുന്നുണ്ട്. 

മുംബൈ ഇന്ത്യന്‍സിനെതിരായ പരാജയത്തിന് പിന്നാലെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്മിത്തിന് കനത്ത തിരിച്ചടി