ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമായ താരങ്ങളില്‍ ഒരാളാണ് ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട്. എന്നാല്‍ ഡല്‍ഹിക്കെതിരായ ക്വാളിഫയറില്‍ പരിക്കേറ്റ താരം കലാശപ്പോരില്‍ കളിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. ബോള്‍ട്ടിന്‍റെ പരിക്ക് ഭേദമായതായും ഇന്ന് കളത്തിലിറങ്ങും എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 

ഡല്‍ഹിക്ക് എതിരായ ഫൈനല്‍ മത്സരത്തിന് മുമ്പ് മുംബൈയുടെ നെറ്റ്‌സില്‍ ബോള്‍ട്ടിനെ കണ്ടിരുന്നു. ബോള്‍ട്ട് കളിക്കുമോ എന്ന ചോദ്യത്തിന് നായകന്‍ രോഹിത് ശര്‍മ്മ മറുപടി നല്‍കി. 'ട്രെന്‍ഡ് ബോള്‍ട്ട് സുഖമായിരിക്കുന്നു. എല്ലാവര്‍ക്കുമൊപ്പം പരിശീലനം നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി പ്രശ്‌നങ്ങളൊന്നും കണ്ടിട്ടില്ല. അതിനാല്‍ ഭയമൊഴിഞ്ഞു എന്നാണ് കരുതുന്നത്. അദേഹം കളിക്കും എന്ന് പ്രതീക്ഷിക്കാം' എന്നും മുംബൈ നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി. 

ഐപിഎല്‍ വാതുവെപ്പ്: മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍, പിടിയിലായത് വിവാദ നായകന്‍

സീസണില്‍ ജസ്‌പ്രീത് ബുമ്രക്കൊപ്പം മികച്ച പ്രകടനമാണ് ബോള്‍ട്ട് പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് 49 വിക്കറ്റുകള്‍ പേരിലാക്കിയപ്പോള്‍ 14 മത്സരങ്ങളില്‍ 22 വിക്കറ്റുകള്‍ ബോള്‍ട്ടിനുണ്ട്. ഈ സീസണില്‍ പവര്‍പ്ലേ ഓവറുകളില്‍ ഏറ്റവും അപകടകാരിയായ ബൗളര്‍മാരില്‍ ഒരാള്‍ ബോള്‍ട്ടായിരുന്നു. 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയതാണ് സീസണിലെ മികച്ച പ്രകടനം. എന്നാല്‍ ഡല്‍ഹിക്കെതിരായ ക്വാളിഫയറില്‍ പരിക്കേറ്റത് ആരാധകരെ ആശങ്കയിലാഴ്‌ത്തുകയായിരുന്നു. 

ശൈലി വിടാതെ പോണ്ടിംഗ്; ഫൈനലിന് മുമ്പ് മുംബൈക്ക് ശക്തമായ മുന്നറിയിപ്പ്

Powered by