Asianet News MalayalamAsianet News Malayalam

ഐപിഎല്‍: മറ്റൊരു റെക്കോര്‍ഡ് കൂടി കിംഗ് കോലിക്ക്, മുന്നില്‍ ഒരു താരം മാത്രം!

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തില്‍ രണ്ട് ഫോറുകള്‍ നേടിയതോടെയാണ് കോലിക്ക് റെക്കോര്‍ഡ് ബുക്കില്‍ കയറിപ്പറ്റിയത്

ipl 2020 rcb vs kkr Virat Kohli 2nd batsman to hit 500 boundaries
Author
ABU DABHI, First Published Oct 22, 2020, 12:03 PM IST

അബുദാബി: ഐപിഎല്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി. ലീഗില്‍ 500 ഫോറുകള്‍ തികയ്‌ക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടത്തിലാണ് കോലിയെത്തിയത്. ഡല്‍ഹി കാപിറ്റല്‍സിന്‍റെ ശിഖര്‍ ധവാന്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തില്‍ രണ്ട് ഫോറുകള്‍ നേടിയതോടെയാണ് കോലിക്ക് റെക്കോര്‍ഡ് ബുക്കില്‍ കയറിപ്പറ്റിയത്. കോലിയുടെ 187-ാം ഐപിഎല്‍ മത്സരമായിരുന്നു ഇത്. പട്ടികയില്‍ മുന്നിലുള്ള ശിഖര്‍ ധവാന്‍റെ പേരില്‍ 575 ബൗണ്ടറികളാണുള്ളത്. സുരേഷ് റെയ്‌ന(493), ഗൗതം ഗംഭീര്‍(491), ഡേവിഡ് വാര്‍ണര്‍(485) എന്നിവരാണ് കോലിക്ക് പിന്നില്‍. 

ബാംഗ്ലൂര്‍ നാണംകെടുത്തി, ആരാധകരും; കൊല്‍ക്കത്തയെ പഞ്ഞിക്കിട്ട് ട്രോളര്‍മാര്‍

അതേസമയം ഐപിഎല്ലിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ കിംഗ് കോലിയാണ്. 183 മത്സരങ്ങളില്‍ നിന്ന് 38.77 ശരാശരിയും 131.27 സ്‌ട്രൈക്ക് റേറ്റുമുള്ള കോലിക്ക് 5777 റണ്‍സാണുള്ളത്. അഞ്ച് സെഞ്ചുറിയും 387 അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെയാണിത്. 

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം കോലിയും സംഘവും എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. 85 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ 13.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 25 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ജയത്തോടെ മുംബൈ ഇന്ത്യന്‍സിനെ പിന്തള്ളി 10 കളികളില്‍ 14 പോയന്‍റുമായി ബാംഗ്ലൂര്‍ രണ്ടാം സ്ഥാനത്തെത്തി.

തല്ലുകൊള്ളി എന്ന് വിളിച്ചവരൊക്കെ എവിടെ, ചെക്കന്‍ തീയാണ്, തീ...; സിറാജിനെ പ്രശംസ കൊണ്ട് മൂടി ട്രോളര്‍മാര്‍

Powered by

ipl 2020 rcb vs kkr Virat Kohli 2nd batsman to hit 500 boundaries

Follow Us:
Download App:
  • android
  • ios