ഷാര്‍ജ: ടി20 ക്രിക്കറ്റില്‍ ചരിത്രനേട്ടം കുറിച്ച് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോലി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഇറങ്ങിയതോടെ ആര്‍സിബി ജേഴ്‌സിയില്‍ കോലി 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ടി20യില്‍ ഒരു ടീമിനായി 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമാണ് കിംഗ് കോലി. 

ആര്‍സിബിക്കായി കോലിയുടെ ഇരുനൂറ് മത്സരങ്ങളില്‍ 185 എണ്ണവും ഐപിഎല്ലിലാണ്. ബാക്കി 15 മത്സരങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് ടി20യിലായിരുന്നു. ഐപിഎല്ലിലും ചാമ്പ്യന്‍സ് ലീഗ് ടി20യിലും ആര്‍സിബി കുപ്പായത്തില്‍ മാത്രമായിരുന്നു കോലിയുടെ ഇതുവരെയുള്ള കരിയര്‍. ഐപിഎല്ലില്‍ 2008ലെ താരലേലത്തില്‍ ആര്‍സിബി സ്വന്തമാക്കിയ കോലി 38.62 ശരാശരിയിലും 131.34 സ്‌ട്രൈക്ക് റേറ്റിലും 5716 റണ്‍സ് പേരിലാക്കി. അഞ്ച് സെഞ്ചുറികളും 38 അര്‍ധ ശതകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

അംപയറെ വിരട്ടിയ ധോണിയെ കളിയാക്കിയോ ഹര്‍ഭജന്‍; പ്രതികരണം ചര്‍ച്ചയാവുന്നു

ആര്‍സിബിക്കായി 200 മത്സരങ്ങള്‍ എന്നത് അവിശ്വസനീയ നേട്ടമാണ്. 2008ല്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ സ്വപ്‌നം കണ്ടിട്ടുപോലുമില്ല. ബാംഗ്ലൂര്‍ ടീം സ്വന്തമാക്കിയും നിലനിര്‍ത്തിയതും വലിയ അഗംകാരമാണ് എന്നും കോലി പറഞ്ഞു. 

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തുകള്‍, ആദ്യ പത്തില്‍ അഞ്ചും നോര്‍ജെയുടെ പേരില്‍

ഷാര്‍ജയില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 171 റണ്‍സെടുത്തപ്പോള്‍ കോലിയായിരുന്നു ടോപ് സ്‌കോറര്‍. 39 പന്ത് നേരിട്ട താരം മൂന്ന് ബൗണ്ടറികള്‍ സഹിതം 48 റണ്‍സെടുത്തു. മുഹമ്മദ് ഷമിക്കാണ് വിക്കറ്റ്. അവസാന ഓവറുകളില്‍ ആളിക്കത്തിയ ക്രിസ് മോറിന്‍റെ ബാറ്റിംഗാണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലെത്തിച്ചത്. എട്ട് പന്ത് നേരിട്ട മോറിസ് മൂന്ന് സിക്‌സും ഒരു ബൗണ്ടറിയും അടക്കം പുറത്താകാതെ 25 റണ്‍സെടുത്തു. ഉഡാന അഞ്ച് പന്തില്‍ ഒരു സിക്‌സ് സഹിതം 10 റണ്‍സുമായും പുറത്താകാതെ നിന്നു. ഫിഞ്ച്(20), ദേവ്‌ദത്ത്(18), എബിഡി(2) എന്നിവര്‍ നിരാശപ്പെടുത്തി. 

ഇന്ത്യന്‍ വന്‍മരങ്ങളെല്ലാം പുറത്ത്! ഐപിഎല്ലിലെ മികച്ച ഇലവനുമായി മുന്‍താരം; ക്യാപ്റ്റന്‍ വമ്പന്‍ സര്‍പ്രൈസ്

Powered by