മത്സരത്തിന് മുമ്പ് വാംഅപ്പ് ചെയ്യുന്നതിനിടെ കോലിയുടെ ആനന്ദനൃത്തവുമുണ്ടായി. ഇത് കണ്ട് ആരാധകര്‍ വണ്ടറടിച്ചു എന്നതാണ് സത്യം. 

ഷാര്‍ജ: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഇറങ്ങും മുമ്പ് ത്രില്ലിലായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി. ആര്‍സിബി കുപ്പായത്തില്‍ 200-ാം മത്സരം കളിക്കുന്നതിന്‍റെ ആവേശമായിരുന്നു കോലിയുടെ മുഖത്ത്. മത്സരത്തിന് മുമ്പ് വാംഅപ്പ് ചെയ്യുന്നതിനിടെ കോലിയുടെ ആനന്ദനൃത്തവുമുണ്ടായി. ഇത് കണ്ട് ആരാധകര്‍ വണ്ടറടിച്ചു എന്നതാണ് സത്യം. 

വാംഅപ്പ് ചെയ്യുന്നത് നൃത്തരൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു കിംഗ് കോലി. മുന്‍ പദ്ധതികളോ പരിശീലനമോ ഇല്ലാതെയാണ് കോലി ഈ ഡാന്‍ഡ് കളിച്ചത്.കോലിയുടെ നൃത്തം ആരാധകരെ ത്രസിപ്പിച്ചു. ഡാന്‍സും ആരാധകരുടെ പ്രതികരണങ്ങളും നോക്കാം. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരത്തോടെ ആര്‍സിബി കുപ്പായത്തില്‍ കോലി 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ടി20യില്‍ ഒരു ടീമിനായി 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമാണ് കിംഗ് കോലി. കോലിയുടെ ഇരുനൂറ് മത്സരങ്ങളില്‍ 185 എണ്ണവും ഐപിഎല്ലിലാണ്. ബാക്കി 15 മത്സരങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് ടി20യിലായിരുന്നു. 200-ാം മത്സരത്തില്‍ കോലി ബാറ്റിംഗില്‍ തിളങ്ങി. പഞ്ചാബിനെതിരെ കോലിയായിരുന്നു ടോപ് സ്‌കോറര്‍. 39 പന്ത് നേരിട്ട താരം മൂന്ന് ബൗണ്ടറികള്‍ സഹിതം 48 റണ്‍സെടുത്തു. 

അംപയറെ വിരട്ടിയ ധോണിയെ കളിയാക്കിയോ ഹര്‍ഭജന്‍; പ്രതികരണം ചര്‍ച്ചയാവുന്നു

Powered by