ദുബായ്: ഐപിഎല്ലില്‍ സഞ്ജു സാംസണിന് ഇന്ന് സീസണിലെ മൂന്നാം മത്സരം. രാജസ്ഥാന്‍ റോയൽസിന്‍റെ എതിരാളികള്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ്. രാത്രി 7.30ന് ദുബായിലാണ് മത്സരം. ഷാര്‍ജയിലെ ചെറിയ ഗ്രൗണ്ടിൽ നിന്ന് ദുബായിലേക്കുള്ള മാറ്റം റോയൽസിനെ എങ്ങനെ ബാധിക്കും. രണ്ട് അര്‍ധസെഞ്ച്വറികളുമായി സീസൺ തുടങ്ങിയ സഞ്ജു സാംസണ്‍ മൂന്നാമങ്കത്തിലും മികവ് തുടരുമോ? 

രാവിലെ അഞ്ചരയ്‌ക്ക് ഗ്രൗണ്ടിലേക്ക്, ലോക്ക്‌ഡൗണില്‍ കഠിന പരിശീലനം; വിജയരഹസ്യം തുറന്നുപറഞ്ഞ് സഞ്ജു

രാഹുല്‍ തിവാട്ടിയ ഒരുക്കിയ വിസ്മയവിജയത്തിന്‍റെ ആവേശം തീരും മുന്‍പാണ് റോയൽസ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സുമായി മുഖാമുഖം വരുന്നത്. കഴിഞ്ഞ രണ്ട് കളിയിലും 200 കടന്ന റോയൽസിന് വലിയ ബൗണ്ടറികളും കെകെആര്‍ ബൗളിംഗ് നിരയും വെല്ലുവിളി ഉയര്‍ത്തും. ജോസ് ബട്‍ലര്‍ ഫോമിലെത്തിയാൽ ഒന്നും പ്രശ്നമാകില്ലെന്നാകും റോയൽസിന്‍റെ വിശ്വാസം. ആറ് ബൗളര്‍മാരെ പരീക്ഷിച്ചിട്ടും പഞ്ചാബിനെതിരെ റൺഒഴുക്ക് തടയാനായില്ലെന്നതും ഓര്‍മ്മിക്കണം.

സിക്‌സര്‍ പൂരത്തിന് മുമ്പ് തിവാട്ടിയയോട് പറഞ്ഞത് എന്ത്? വെളിപ്പെടുത്തി സഞ്ജു സാംസണ്‍

മുംബൈക്ക് മുന്നിൽ മുട്ടുകുത്തിയെങ്കിലും ഹൈദരാബാദിനെതിരെ ആധികാരിക ജയം സ്വന്തമാക്കിയാണ് കൊൽക്കത്ത തിരിച്ചുവന്നത്. കമ്മിന്‍സ് ആദ്യമത്സരത്തിലെ പിഴവുകള്‍ പരിഹരിച്ചെങ്കിലും കുൽദീപ് ഫോമിലെത്തിയിട്ടില്ല. സുനില്‍ നരെയ്നെ ഓപ്പണിംഗില്‍ നിന്ന് മാറ്റാന്‍ സമ്മര്‍ദ്ദം ശക്തമാണ്. മുന്‍ ചാംപ്യന്മാരുടെ പോരാട്ടത്തിൽ മുന്നേറിയാൽ 2015ന് ശേഷം ആദ്യമായി സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ജയമെന്ന പ്രത്യേകത സ്മിത്തിനും സംഘത്തിനും സ്വന്തമാകും. 

ലോകകപ്പ് ടീമിലുണ്ടാകുമോ, മനസിലെന്ത്; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍

Powered by