അബുദാബി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. ടി20 ക്രിക്കറ്റില്‍ 300 സിക്‌സറുകള്‍ നേടുന്ന നാലാം ഇന്ത്യന്‍ താരമെന്ന നേട്ടത്തിന് അരികെയാണ് കോലി. രോഹിത് ശര്‍മ്മ(376), സുരേഷ് റെയ്‌ന(311), എം എസ് ധോണി(302), എന്നിവരാണ് കോലിക്ക് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. 

ഈ സീസണിനിടെ തന്നെയാണ് എം എസ് ധോണി ചരിത്ര നേട്ടത്തിലെത്തിയത്. അതേസമയം 1001 സിക്‌സറുകളുമായി വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ‌്‌ല്‍ പട്ടികയില്‍ ബഹുദൂരം മുന്നിലാണ്. 411 മത്സരങ്ങളില്‍ നിന്നാണ് ഗെയ്‌ലിന്‍റെ നേട്ടം. വിന്‍ഡീസിന്‍റെ തന്നെ കീറോണ്‍ പൊള്ളാര്‍ഡാണ് 527 മത്സരങ്ങളില്‍ 694 സിക്‌സുകളുമായി രണ്ടാമത്. മൂന്നാമത് 370 മത്സരങ്ങളില്‍ 485 സിക്‌സറുകള്‍ പറത്തിയ ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം. 

'കാണാനായത് തന്നെ ഭാഗ്യം', ടി20യിലെ ഏറ്റവും മികച്ച പേസറുടെ പേരുമായി ബോണ്ട്, എന്നാലത് മലിംഗയല്ല!

സണ്‍റൈസേഴ്‌സിനെതിരെ കോലി നാഴികക്കല്ല് പിന്നിടും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വൈകിട്ട് 7.30ന് അബുദാബിയിലാണ് മത്സരം. തോല്‍ക്കുന്ന ടീം പുറത്താകും. ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെ നേരിടണം. അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ചാണ് ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഇറങ്ങുന്നത്. എന്നാല്‍ അവസാന നാല് കളിയിലും തോല്‍വിയായിരുന്നു കോലിപ്പടയുടെ വിധി. റണ്‍റേറ്റിന്‍റെ ആനുകൂല്യത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിന്തള്ളിയാണ് ബാംഗ്ലൂര്‍ പ്ലേ ഓഫ് ഉറപ്പിച്ചത്. 

പൃഥ്വി ഷായെ നന്നാക്കാന്‍ രംഗത്തിറങ്ങി മഞ്ജരേക്കര്‍; മുന്‍താരത്തെ മാതൃകയാക്കാന്‍ ഉപദേശം