Asianet News MalayalamAsianet News Malayalam

വിക്കറ്റിന് പിന്നില്‍ ചരിത്രം കുറിച്ച് ധോണി; നേട്ടത്തിലെത്തുന്ന ആദ്യ താരം

കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗനെ പുറത്താക്കി ധോണി നേട്ടത്തിലെത്തിയപ്പോള്‍ നിതീഷ് റാണ, രാഹുല്‍ ത്രിപാഠി എന്നിവരുടെ ക്യാച്ചുകളും ധോണിക്കായിരുന്നു.

IPL 2021 MS Dhoni first player with 150 dismissals as a wicketkeeper in IPL
Author
Mumbai, First Published Apr 22, 2021, 12:47 PM IST

മുംബൈ: ഐപിഎല്ലില്‍ 150 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി. വാംഖഡെ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ധോണി നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. 

കെകെആറിനെതിരെ മൂന്ന് ക്യാച്ചുകള്‍ ധോണിയുടെ ഗ്ലൗസില്‍ നിന്ന് പിറന്നു. കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗനെ പുറത്താക്കി ധോണി ചരിത്ര നേട്ടത്തിലെത്തിയപ്പോള്‍ നിതീഷ് റാണ, രാഹുല്‍ ത്രിപാഠി എന്നിവരുടെ ക്യാച്ചുകളും സ്വന്തമായിരുന്നു. ഐപിഎല്‍ കരിയറിലാകെ 201 ഇന്നിംഗ്സില്‍ ധോണി 151 പേരെ പുറത്താക്കിയപ്പോള്‍ 112 എണ്ണം ക്യാച്ചുകളും 39 എണ്ണം സ്റ്റംപിംഗുമായിരുന്നു. 

ചെന്നൈക്കെതിരായ തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന് വന്‍ പിഴ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കാണ് ധോണിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 183 ഇന്നിംഗ്‌സുകളില്‍ 143 പേരെയാണ് ഡികെ പുറത്താക്കിയത്. 114 ഇന്നിംഗ്‌സുകളില്‍ 90 പേരെ പുറത്താക്കിയ റോബിന്‍ ഉത്തപ്പ മൂന്നാമതും നില്‍ക്കുന്നു. 

ധോണി ചരിത്രമെഴുതിയ മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18 റണ്‍സിന് വിജയിച്ചു. ചെന്നൈ ഉയർത്തിയ 220 റൺസ് വിജയലക്ഷ്യത്തിനെതിരെ തുടക്കത്തിലെ വൻ തകർച്ചയ്‌ക്ക് ശേഷം ശക്തമായി തിരിച്ചടിച്ചാണ് കൊൽക്കത്ത തോൽവി സമ്മതിച്ചത്. ദിനേശ് കാര്‍ത്തിക്(24 പന്തില്‍ 40), ആന്ദ്രേ റസല്‍(22 പന്തില്‍ 54) എന്നിവര്‍ക്ക് പിന്നാലെ എട്ടാമനായിറങ്ങി പാറ്റ് കമ്മിന്‍സ് നടത്തിയ വെടിക്കെട്ടിലായിരുന്നു(34 പന്തില്‍ 66) കൊല്‍ക്കത്തയുടെ വീറുറ്റ പോരാട്ടം. 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി


 

Follow Us:
Download App:
  • android
  • ios