റോയിയുടെ ഷോട്ട് കയ്യില്‍ത്തട്ടി തെറിച്ചെങ്കിലും ജഗ്ലിങ് അനുഭവം പകര്‍ന്ന് ഒടുവില്‍ കൈപ്പിടിയിലൊതുക്കി ക്രിസ്റ്റ്യന്‍

അബുദാബി: ഐപിഎല്ലില്‍(IPL 2021) തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) ഓള്‍റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്റ്റ്യന്‍(Daniel Christian). സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad) ഓപ്പണര്‍ ജേസന്‍ റോയിയെ(Jason Roy) പുറത്താക്കാനാണ് ഡാന്‍ ഗംഭീര ക്യാച്ചെടുത്തത്. 

സണ്‍റൈസേഴ്‌സിനെ ആര്‍സിബി എളുപ്പം പൊട്ടിക്കും; പ്രവചനവുമായി ലാറ

ആര്‍സിബിക്കെതിരെ സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെ(13) തുടക്കത്തിലെ നഷ്‌ടമായെങ്കിലും കെയ്‌ന്‍ വില്യംസണൊപ്പം മികച്ച കൂട്ടുകെട്ട് സ്ഥാപിച്ചു റോയ്. എന്നാല്‍ ക്രിസ്റ്റ്യന്‍ എറിഞ്ഞ 15-ാം ഓവറിലെ അവസാന പന്തില്‍ സ്‌ട്രെയ്‌റ്റ് ഡ്രൈവിന് ശ്രമിച്ച റോയി റിട്ടേണ്‍ ക്യാച്ചായി മടങ്ങി. റോയിയുടെ ഷോട്ട് കയ്യില്‍ത്തട്ടി തെറിച്ചെങ്കിലും ജഗ്ലിങ് അനുഭവം പകര്‍ന്ന് ഒടുവില്‍ കൈപ്പിടിയിലൊതുക്കി ക്രിസ്റ്റ്യന്‍. 30 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ സഹിതം 44 റണ്‍സാണ് റോയ് നേടിയത്. മത്സരത്തില്‍ പ്രിയം ഗാര്‍ഗന്‍റെ വിക്കറ്റും വെറ്ററന്‍ ഓള്‍റൗണ്ടര്‍ക്കായിരുന്നു. 

കാണാം ഡാനിയേല്‍ ക്രിസ്റ്റ്യന്‍റെ ക്യാച്ച്

എന്നാല്‍ ബാറ്റിംഗില്‍ ഒരിക്കല്‍ കൂടി അമ്പേ പരാജയമായി ഡാനിയേല്‍ ക്രിസ്റ്റ്യന്‍. വണ്‍ഡൗണായി ഇറങ്ങി നാല് പന്ത് നേരിട്ട് ഒരു റണ്‍സുമായി സിദ്ധാര്‍ഥ് കൗളിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. കെയ്‌ന്‍ വില്യംസണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഐപിഎല്ലിലെ ഈ സീസണില്‍ 1, 1, 1, 1*, 0, 1 എന്നിങ്ങനെയാണ് ഡാന്‍ ക്രിസ്റ്റ്യന്‍റെ സ്‌കോര്‍. 

കൊല്‍ക്കത്തയ്‌ക്ക് ആശ്വാസം; നിര്‍ണായക മത്സരത്തില്‍ സൂപ്പര്‍താരങ്ങള്‍ മടങ്ങിയെത്തിയേക്കും

മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷാല്‍ പട്ടേലിന്‍റെ മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 141 റണ്‍സെന്ന നിലയില്‍ ആര്‍സിബി ഒതുക്കി. 44 റണ്‍സെടുത്ത ജേസന്‍ റോയി ആണ് സണ്‍റൈസേഴ്‌സിന്‍റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ 31 റണ്‍സ് നേടി. ഹര്‍ഷാല്‍ നാല് ഓവറില്‍ 33 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഡാന്‍ ക്രിസ്റ്റ്യന്‍ രണ്ടും ജോര്‍ജ് ഗാര്‍ട്ടണും യുസ്‌വേന്ദ്ര ചാഹലും ഓരോരുത്തരെയും പുറത്താക്കി. 

മലിംഗയെ മറികടന്ന് മുന്നോട്ട്; എക്കാലത്തെയും മികച്ച റെക്കോര്‍ഡിനരികെ ഹര്‍ഷാല്‍ പട്ടേല്‍