Asianet News MalayalamAsianet News Malayalam

ബട്‌ലര്‍ ഐപിഎല്ലിന് എത്തിയിരിക്കുന്നത് ഒന്നൊന്നര ആഗ്രഹവുമായി

പുനെ വാരിയേഴ്‌സിനെതിരെ 2013ല്‍ ഒരിന്നിംഗ്‌സില്‍ 17 സിക്‌സറുകള്‍ പറത്തിയ കരീബിയന്‍ വെടിക്കെട്ടുവീരന്‍ ക്രിസ് ഗെയ്‌ലിന്‍റെ പേരിലാണ് നിലവില്‍ റെക്കോര്‍ഡുള്ളത്. 

IPL 2021 RR Batsman Jos Buttler wants to break the record of most sixes in an innings
Author
Mumbai, First Published Apr 12, 2021, 3:46 PM IST

മുംബൈ: പരിമിത ഓവര്‍ ക്രിക്കറ്റില്‍ വലിയ പ്രഹരശേഷിയുള്ള ബാറ്റ്സ്‌മാനാണ് ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലര്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായാണ് ഈ സീസണിലും ബട്‌ലര്‍ കളിക്കുന്നത്. ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ ഇറങ്ങാനിരിക്കേ പതിനാലാം സീസണിലെ തന്‍റെ വലിയ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍. 

ഐപിഎല്ലിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ താരമെന്ന നേട്ടം സ്വന്തമാക്കണം എന്നാണ് ബട്‌ലര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പുനെ വാരിയേഴ്‌സിനെതിരെ 2013ല്‍ ഒരിന്നിംഗ്‌സില്‍ 17 സിക്‌സറുകള്‍ പറത്തിയ കരീബിയന്‍ വെടിക്കെട്ടുവീരന്‍ ക്രിസ് ഗെയ്‌ലിന്‍റെ പേരിലാണ് നിലവില്‍ റെക്കോര്‍ഡുള്ളത്. അന്ന് ഗെയ്‌ല്‍ 63 പന്തില്‍ നേടിയ 175 റണ്‍സ് ഇന്നും ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ്.  

ഐപിഎല്‍ 2021: കപ്പടിക്കണോ, രാജസ്ഥാന്‍ റോയല്‍സ് ഒരു തെറ്റ് തിരുത്തിയേ പറ്റൂ

മറ്റ് ചില ചോദ്യങ്ങള്‍ക്കും ബട്‌ലര്‍ മറുപടി നല്‍കി. ഏത് ടീമിനെതിരെ കളിക്കാനാണ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് എന്നായിരുന്നു ഒരു ചോദ്യം. എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ പേരാണ് ബട്‌ലര്‍ പറഞ്ഞത്. ഏപ്രില്‍ 19നാണ് ചെന്നൈയെ രാജസ്ഥാന്‍ നേരിടുന്നത്. ചെന്നൈയിലുള്ള ഇംഗ്ലീഷ് സഹതാരം മൊയീന്‍ അലിയെ നേരിടാന്‍ വളരെ ആകാംക്ഷയിലാണ് എന്നും ബട്‌ലര്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം തുടങ്ങുക. മലയാളി താരം സഞ്ജു സാംസണിന്‍റെ ക്യാപ്റ്റന്‍സിയിലാണ് ബട്‌ലര്‍ കളിക്കാനിറങ്ങുന്നത്. ഐപിഎല്ലില്‍ 58 മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള ബട്‌ലര്‍ 1714 റണ്‍സ് നേടിയിട്ടുണ്ട്. അര്‍ധ സെഞ്ചുറികള്‍ 11 എണ്ണം സ്വന്തമാക്കിയപ്പോള്‍ 95* ആണ് ഉയര്‍ന്ന സ്‌കോര്‍. 

'ഇന്ത്യാ സേ ജമൈക്ക'; ഇന്ത്യന്‍ റാപ് ഗായകനൊപ്പം ഐപിഎല്ലിലേക്ക് ഗെയ്‌ലിന്‍റെ മാസ് എന്‍ട്രി- വീഡിയോ

എതിരാളികള്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാ! പഞ്ചാബിന്‍റെ എക്‌സ് ഫാക്‌ടര്‍ ഈ താരമായേക്കാം

 

 

Follow Us:
Download App:
  • android
  • ios