എഡ്‌ജായുയര്‍ന്ന പന്ത് ഇടത്തോട്ടുള്ള മുഴുനീള ഡൈവില്‍ ഉമേഷ് ഒറ്റക്കൈ കൊണ്ട് കൈക്കലാക്കുകയായിരുന്നു.  

മുംബൈ: പരിശീലനത്തിനിടെ പറക്കും റിട്ടേണ്‍ ക്യാച്ചുമായി ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ്. ഫ്ലിക്ക് ഷോട്ട് കളിക്കാനുള്ള സഹതാരം അജിങ്ക്യ രഹാനെയുടെ ശ്രമമാണ് ഉമേഷിന് മുന്നില്‍ നിഷ്‌ഫലമായത്. എഡ്‌ജായുയര്‍ന്ന പന്ത് ഇടത്തോട്ടുള്ള മുഴുനീള ഡൈവില്‍ ഉമേഷ് ഒറ്റക്കൈ കൊണ്ട് കൈക്കലാക്കുകയായിരുന്നു.

Scroll to load tweet…

വാംഖഡെയില്‍ ഇന്ന് ഏഴരയ്‌ക്ക് തുടങ്ങുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നേരിടും. ആദ്യ മത്സരത്തില്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഡല്‍ഹിയുടെ വരവ്. അതേസമയം സീസണിലെ ആദ്യ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് നാല് റണ്ണിന് ടീം തോറ്റിരുന്നു. 

തുടര്‍ തോല്‍വികള്‍: സണ്‍റൈസേഴ്‌സ് ഒരു താരത്തെ ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി സെവാഗ്

രാജസ്ഥാന്‍-ഡല്‍ഹി പോര് എന്തുകൊണ്ട് സഞ്ജു-റിഷഭ് പോരാട്ടമാകുന്നു?

യുവ ക്യാപ്റ്റന്‍മാര്‍ നേര്‍ക്കുനേര്‍; ഇന്ന് സഞ്ജു-റിഷഭ് പോര്; ജയിക്കാനുറച്ച് രാജസ്ഥാന്‍